---
title: "യു ഡി എഫ് നുണകൾ കൊണ്ട് കോട്ട തീർക്കുകയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി  കെ.കെ ശൈലജ; ടീച്ചർക്ക് അരയാക്കൂലിൽ ഉജ്വല വരവേൽപ്പ്"
english_title: "LDF candidate KK Shailaja says that UDF is building its fort with lies;A warm welcome for the teacher in Arayakul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198389/ldf-candidate-kk-shailaja-says-that-udf-is-building-its-fort-with-liesa-warm-welcome-for-the-teacher-in-arayakul"
published_at: "2024-04-12T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618dd5caabcc_Untitled-3_copy.jpg"
keywords: []
---

# യു ഡി എഫ് നുണകൾ കൊണ്ട് കോട്ട തീർക്കുകയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി  കെ.കെ ശൈലജ; ടീച്ചർക്ക് അരയാക്കൂലിൽ ഉജ്വല വരവേൽപ്പ്

> **Lead Summary:** **പാനൂർ : ** കൊടുംചൂടിനും മേലെയായിരുന്നു അരയാക്കൂലിൽ പ്രവർത്തകരുടെ ആവേശം. ബാൻ്റ് വാദ്യമേളങ്ങളുടെ താളമൊരുക്കിയും, പ്ലക്കാർഡുകളേന്തിയും സ്ത്രീകളടക്കമുള്ളവർ ജനം ടീച്ചറെ വരവേറ്റു. വടകരയുടെ എൽ ഡിഎഫ് വിജയത്തിൽ ചരിത്രം തിരുത്തുന്ന ഭൂരിപക്ഷമെന്ന ചിന്തയിലാണ് സ്ഥാനാർഥി കെ കെ ശൈലജ ക്കൊപ്പം ഒരു നാടൊന്നാകെ അണിചേർന്നത്.

## Article Content

**പാനൂർ : ** കൊടുംചൂടിനും മേലെയായിരുന്നു അരയാക്കൂലിൽ പ്രവർത്തകരുടെ ആവേശം. ബാൻ്റ് വാദ്യമേളങ്ങളുടെ താളമൊരുക്കിയും, പ്ലക്കാർഡുകളേന്തിയും സ്ത്രീകളടക്കമുള്ളവർ ജനം ടീച്ചറെ വരവേറ്റു. വടകരയുടെ എൽ ഡിഎഫ് വിജയത്തിൽ ചരിത്രം തിരുത്തുന്ന ഭൂരിപക്ഷമെന്ന ചിന്തയിലാണ് സ്ഥാനാർഥി കെ കെ ശൈലജ ക്കൊപ്പം ഒരു നാടൊന്നാകെ അണിചേർന്നത്.

ടീച്ചറെ കാണാനും പരിചയം പുതുക്കാനും ഓരോ സ്വീകരണ കേന്ദ്രത്തിലും രാഷ്ട്രീയഭേദമില്ലാതെ വൻ ജനാവലി ഒഴുകിയെത്തി. തലശേരി മണ്ഡലത്തിലെ വെള്ളിയാഴ്ചത്തെ സ്വീകരണ പരിപാടിയിലെ ആദ്യ കേന്ദ്രം അരയാക്കൂലായിരുന്നു. സ്ഥാനാർത്ഥി അര മണിക്കൂറോളം വൈകിയിരുന്നെങ്കിലും അതൊന്നും അരയാക്കൂലിൻ്റെ ഇടതു മനസിനെ ബാധിച്ചതേയില്ല.

എല്ലാവരെയും നേരിൽ കണ്ടും സൗഹൃദം പങ്കിട്ടും ടീച്ചർ അവരിലൊരാളായി. ബാൻഡ് മേളവും, മുത്തുക്കുടയും, പൂക്കൂടയും, വർണ ബലൂണുകളുമായി പാതയോര ങ്ങളിൽ തടിച്ചുകൂടിയ ആബാലവൃദ്ധം സ്നേഹ വായ്പോടെ സ്ഥാനാർത്ഥിയെ ഏറ്റുവാങ്ങി. നുണകൾ കൊണ്ട് കോട്ട കെട്ടി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണ് യു ഡി എഫ് നടത്തുന്നതെന്ന് കെ.കെ ശൈലജ പറഞ്ഞു.

പന്ന്യന്നൂർ രാമചന്ദ്രൻ അധ്യക്ഷനായി. കെ.ജയരാജൻ സ്വാഗതം പറഞ്ഞു. സി.പി ഷൈജൻ സംസാരിച്ചു. കാരായി രാജൻ, കെ. രവീന്ദ്രൻ, സി.കെ അശോകൻ, പി.മനോജ്, കെ.പി ശശിധരൻ, ടി.ഹരിദാസ്, നസീർ ഇടവലത്ത്, കെ.രാജൻ, കെ.വത്സൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198389/ldf-candidate-kk-shailaja-says-that-udf-is-building-its-fort-with-liesa-warm-welcome-for-the-teacher-in-arayakul)