---
title: "അഖിലേന്ത്യാ പണിമുടക്ക് ; പാനൂരിൽ വാഹന പ്രചരണ ജാഥയാരംഭിച്ചു."
english_title: "All India strike; Vehicle campaign march begins in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300072/all-india-strike-vehicle-campaign-march-begins-in-panur"
published_at: "2025-07-02T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686502a6e71f7_Untitled-4_copy.jpg"
keywords: []
---

# അഖിലേന്ത്യാ പണിമുടക്ക് ; പാനൂരിൽ വാഹന പ്രചരണ ജാഥയാരംഭിച്ചു.

> **Lead Summary:** പാനൂർ: ജൂലൈ ഒൻപതിന് കേന്ദ്ര ട്രേഡ് യൂണിയനുകളും, സംയുക്ത കിസാൻ മോർച്ച യും ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കിൻ്റെ പ്രചാരണാർത്ഥം പാനൂർ ഏരിയ യിൽ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ ആരംഭിച്ചു.

## Article Content

പാനൂർ: ജൂലൈ ഒൻപതിന് കേന്ദ്ര ട്രേഡ് യൂണിയനുകളും, സംയുക്ത കിസാൻ മോർച്ച യും ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കിൻ്റെ പ്രചാരണാർത്ഥം പാനൂർ ഏരിയ യിൽ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ ആരംഭിച്ചു.

രാവിലെ 9.30ന് മീത്തലെ ചമ്പാട്ട് എച്ച്.എം.എസ്.നേതാവ് രവിന്ദ്രൻ കുന്നോത്ത് ഉദ്‌ഘാടനം   ചെയ്‌തു. സിഐടിയു നേതാവ് ഇ.വിജയൻ മാസ്റ്ററാണ് ജാഥാ മാനേജർ. കെ.പി. രാജൻ ജാഥാ ലീഡറും കെ.കെ.ബാലൻ ഉപലീഡറുമായ ജാഥയ്ക്ക് താഴെ ചമ്പാട്, കിഴക്കേ മനേക്കര, പന്ന്യന്നൂർ, നിടുമ്പ്രം എന്നിവിടങ്ങളിൽ രാവിലെ സ്വീകരണം നൽകി. ഇന്ന് വൈകിട്ട് കല്ലിക്കണ്ടിയിൽ സമാപിക്കുന്ന ജാഥ നാളെ രാവിലെ 9.30 ന് തൂവ്വക്കുന്നിൽ നിന്നാരംഭിച്ച് 12 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം താഴെ പൂക്കോത്ത് സമാപിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300072/all-india-strike-vehicle-campaign-march-begins-in-panur)