---
title: "പെയിംഗ്  ഗസ്റ്റായി താമസിച്ച് ലഹരി കച്ചവടം ; മലയാളിയായ നഴ്സിംഗ്  വിദ്യാർത്ഥിനി ബെംഗളൂരുവിൽ  പിടിയിൽ"
english_title: "Malayali nursing student arrested in Bengaluru for drug trafficking while staying as a paying guest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306506/malayali-nursing-student-arrested-in-bengaluru-for-drug-trafficking-while-staying-as-a-paying-guest"
published_at: "2025-08-04T22:04:00+05:30"
category: "News"
language: "ml"
image: "https://panoor.truevisionnews.com/image-uploads/6890e21ad73c9_Untitled-1_copy.jpg"
keywords: []
---

# പെയിംഗ്  ഗസ്റ്റായി താമസിച്ച് ലഹരി കച്ചവടം ; മലയാളിയായ നഴ്സിംഗ്  വിദ്യാർത്ഥിനി ബെംഗളൂരുവിൽ  പിടിയിൽ

> **Lead Summary:** കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന വിദ്യാർത്ഥിനിയായ പാലാ സ്വദേശി അനുവിനെ പൊലീസ് പിടികൂടി. വിവിധ സ്ഥലങ്ങളിൽ പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നു .

## Article Content

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന വിദ്യാർത്ഥിനിയായ പാലാ സ്വദേശി അനുവിനെ പൊലീസ് പിടികൂടി. വിവിധ സ്ഥലങ്ങളിൽ പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നു .

താമസ സ്ഥലം കണ്ടെത്തിയാണ് അനുവിനെ അറസ്റ്റ് ചെയ്തത്. നഴ്സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി ഉപയോഗിക്കാൻ തുടങ്ങുകയും ലഹരി സംഘത്തിന്‍റെ കണ്ണിയായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച് ക്യാരിയർമാരാക്കുകയും ചെയ്യുകയായിരുന്നു.

തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെ പിടികൂടിയ ഗോപകുമാറിനെ കസ്റ്റഡിലെടുത്തപ്പോഴാണ് അനുവിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ബെംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവിൽ നിന്നാണ് 32 ഗ്രാം എംഡിഎംഎ വാങ്ങിയതെന്ന് ഗോപകുമാർ മൊഴി നൽകി. ഗോപകുമാറിനെയും കൊണ്ടാണ് പൊലീസ് ബെംഗളൂരിലേക്ക് പോയി അന്വേഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306506/malayali-nursing-student-arrested-in-bengaluru-for-drug-trafficking-while-staying-as-a-paying-guest)