(www.panoornews.in)തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു.തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍(57)ആണ് മരിച്ചത്.ഭാര്യ മുട്ടില്‍ കുടുംബാഗം ലീല.മക്കള്‍: അക്ഷയ്, അതുല്യ.സഹോദരങ്ങള്‍; ശശിധരന്‍, പൊന്നമ്മ, ശ്യാമള, ഉഷ.
ഇന്നലെ(നവംബര്‍-7 വെള്ളി) ഉച്ചക്ക് 2.30 ന് മേരിഗിരി ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ജോര്‍ജ് പണ്ടാരക്കാലായില്‍ എന്നയാളുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടെയാണ് സംഭവം.ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.
Worker dies tragically after falling on head, breaking upper limb while cutting coconut tree in Kannur
































.jpeg)






