(www.panoornews.in)റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി പാനൂർ വള്ളങ്ങാട്ടെ അർച്ചനയിൽ ജയദേവന്റെ വീട്ടിൽ നിന്നാണ് പടക്കശേഖരം പിടികൂടിയത്.
പാനൂർ എസ്.ഐ മുഹമ്മദ് ഷജീർ, എസ്.ഐ മരിയ പ്രിൻസ്, എസ്.സി.പി.ഒ സജിൽ, സി.പി.ഒ സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. നാളെ വോട്ടെണ്ണൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പടക്ക കടകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കങ്ങൾ പിടികൂടിയത്.
Police conduct lightning raid in Panur; Firecrackers illegally stored at retired teacher's house seized










































