ടയർ മാറ്റാൻ റോഡരികിൽ നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചുകയറി ; യുവതിയുൾപ്പടെ  വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
adimage

ടയർ മാറ്റാൻ റോഡരികിൽ നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചുകയറി ; യുവതിയുൾപ്പടെ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ടയർ മാറ്റാൻ റോഡരികിൽ നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചുകയറി ; യുവതിയുൾപ്പടെ  വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക് adimage
2026-05-12T09:19:00 | By Rajina Sandeep

(www.panoornews.in)ടയർമാറ്റാൻ റോഡ് അരികിൽ നിർത്തിയ കാറിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു. 7 പേർക്കു പരിക്കേറ്റു. ബെംഗളൂരു–സേലം പാതയിൽ (എൻഎച്ച് 844) കൃഷ്ണഗിരിക്കു സമീപമായിരുന്നു അപകടം. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണു മരിച്ചത്.


ദിവ്യയുടെയും ദീപക്കിന്റെയും അച്ഛൻ പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ രവീന്ദ്രൻ (59), ഭാര്യ പാർവതി (53), ഇവരുടെ മറ്റൊരു മകൾ രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), അമ്മ സരോജിനി (68), ദിവ്യ – വിനീത് ദമ്പതികളുടെ മക്കളായ അഭിൻദേവ് (12), അഖിൽദേവ് (9) എന്നിവർക്കാണു പരിക്ക്. സരോജിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ 4ന് കുറുവരപള്ളിയിലായിരുന്നു അപകടം.


ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ 9 അംഗ സംഘം നാട്ടിലേക്കു മടങ്ങുന്നതിനിടെ കാറിന്റെ പഞ്ചറായ ടയർ മാറ്റാനാണ് നിർത്തിയിട്ടത്. ടയർ മാറ്റിയ ശേഷം യാത്ര പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണു പിന്നിൽ ലോറി ഇടിച്ചത്. ദിവ്യയും ദീപക്കും കാറിൽ കയറാനായി പുറത്തു നിൽക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. ലോറി പാഞ്ഞുകയറിയതിനെ തുടർന്ന് അടിയിൽ കുടുങ്ങിയ ഇരുവരും തൽക്ഷണം മരിച്ചു.

വിനീതിന് കാലിന് ഗുരുതരമായി പരുക്കേറ്റു. കാർ പൂർണമായി തകർന്നു. കൃഷ്ണഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഹൊസൂർ കൈരളി സമാജം പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. കുറുവരപള്ളി പൊലീസ് കേസെടുത്തു.

Content Highlight: A container lorry hit a car parked on the roadside to change a tire; Malayali siblings, including a young woman, who were on a vacation, died, and seven people were injured

adimage adimage

Next TV

adimage
Related Stories
കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

Jul 15, 2026 04:54 PM

കണ്ണൂർ കുടിയാന്മലയിൽ അതിഥി തൊഴിലാളി കൊലപാതകം: സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ കുടിയാന്മലയിൽ അസം സ്വദേശിയായ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. സഹോദരി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ തർക്കമാണ് കൊലപാതകത്തിന്...

Read More >>
ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും  നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

Jul 15, 2026 04:24 PM

ലിറ്റിൽ കൈറ്റ്സ് അവാർഡ് ; തുടർച്ചയായ രണ്ടാം തവണയും മിന്നും നേട്ടവുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

കണ്ണൂർ ജില്ലയിൽ തുടർച്ചയായ രണ്ടാം തവണയും ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടി മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസ്. ജില്ലയിലെ മൂന്നാമത്തെ മികച്ച യൂണിറ്റ്....

Read More >>
മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

Jul 15, 2026 02:35 PM

മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

മട്ടന്നൂർ പോളിടെക്നിക് കോളേജിൽ KGCE പരീക്ഷയിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. വാട്‌സ്ആപ്പ് വഴി ഉത്തരം നൽകിയ...

Read More >>
adimage
കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

Jul 15, 2026 01:17 PM

കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

കതിരൂർ പുല്യോട് കൂർമ്പക്കാവിന് സമീപം കാട്ടുപന്നിയുടെ കുത്തേറ്റ് 77 കാരി ശാന്തക്ക് പരിക്ക്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ. പ്രദേശത്ത്...

Read More >>
കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ  മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:08 PM

കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം പോലീസ് അന്വേഷണം...

Read More >>
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage