#Chambad unit #Meeting #Traders and Industrialists Committee #Chembad
പാനൂർ:(www.panoornews.in) വ്യാപാരി വ്യവസായി സമിതി താഴെ ചമ്പാട് യൂനിറ്റ് സമ്മേളനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ ജില്ല കമ്മിറ്റി അംഗം ഇ .സജിത് ഉദ്ഘാടനം ചെയ്തു
ഇ സുകുമാരൻ അധ്യക്ഷനായി കെ രാജൻ സ്വാഗതം പറഞ്ഞു. മോഹൻ പാനൂർ,രജീഷ് കൂരാറ, ജിജേഷ് പാത്തിപ്പാലം, കെ.പി ശൈലൻ, ഇ സുരേഷ് ബാബു എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
പ്രസിഡൻ്റായി കെ രാജനെയും, വൈസ് പ്രസിഡൻ്റായി കെ പ്രകാശനെയും, സിക്രട്ടറിയായി ഇകെ സുകുമാരനെയും ജോയിൻ്റ് സിക്രട്ടറിയായി വി.പി സുധീന്ദ്രനെയും, ട്രഷററായി വി പി പ്രവീണിനെയും തിരഞ്ഞെടുത്തു.
Content Highlight: Chambad unit meeting of the Traders and Industrialists Committee
#Chambad unit #Meeting #Traders and Industrialists Committee #Chembad













































