---
title: "കൂത്ത്പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി ; കേസെടുത്ത് എക്സൈസ്"
english_title: "Cannabis plants found in Koothuparamba; Excise registers case."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/370984/cannabis-plants-found-in-koothuparamba-excise-registers-case"
published_at: "2026-07-07T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cc53a9a073_Untitled-2_copy.jpg"
keywords: ["Cannabis plants", "Koothuparamba", "Excise registers case."]
---

# കൂത്ത്പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി ; കേസെടുത്ത് എക്സൈസ്

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് മുനി സിപ്പാലിറ്റിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തി. 140, 136 സെന്റീമീറ്റർ വീതമുള്ള നീളമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്തു.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് മുനി സിപ്പാലിറ്റിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തി. 140, 136 സെന്റീമീറ്റർ വീതമുള്ള നീളമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസെടുത്തു.

കൂത്തുപറമ്പ് എക്സ് സ ർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി. ഷിംനക്ക് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിട യിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. പ്രതിയെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് മാരായ ഷാജി സിപി,ബിജു കെ ബിൻസി.ടി കെ സിവിൽ എക്സൈസ് ഓഫീസർ ജിജീഷ്ചെറുവായി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ധനേഷ് സി എന്നിവരും പങ്കെടുത്തു. തുടർനടപടികൾക്കായി കഞ്ചാവ് ചെടികൾ കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/370984/cannabis-plants-found-in-koothuparamba-excise-registers-case)