---
title: "പാനൂരിൽ ഇന്നോവയിടിച്ച് സ്കൂട്ടർ യാത്രികനായ മൊകേരി സ്വദേശിക്ക്  പരിക്ക് ; കേസെടുത്ത് പൊലീസ്"
english_title: "Panoor Accident: Scooter Rider Injured After Innova Collision, Case Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371930/panoor-accident-scooter-rider-injured-after-innova-collision-case-registered"
published_at: "2026-07-11T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b195b5e7d77_download.jfif"
keywords: []
---

# പാനൂരിൽ ഇന്നോവയിടിച്ച് സ്കൂട്ടർ യാത്രികനായ മൊകേരി സ്വദേശിക്ക്  പരിക്ക് ; കേസെടുത്ത് പൊലീസ്

> **Lead Summary:** പാനൂർ:പാനൂരിനടുത്ത് വള്ളങ്ങാട് കുട്ട പീടികക്ക് സമീപം ബുധനാഴ്ച 8.30 നാണ് അപകടം നടന്നത്. മൊകേരി പുതിയ മുക്ക് സ്വദേശി ചോയ്യന്റവിട പ്രേമൻ സഞ്ചരിച്ചിരുന്ന KL 58 AA 1736 നമ്പർ സ്കൂട്ടറിൽ കൂത്ത് പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന KL 58 6676 നമ്പർ ഇന്നോവ ഇടിക്കുകയായിരുന്നു.

## Article Content

പാനൂർ:പാനൂരിനടുത്ത് വള്ളങ്ങാട് കുട്ട പീടികക്ക് സമീപം ബുധനാഴ്ച 8.30 നാണ് അപകടം നടന്നത്. മൊകേരി പുതിയ മുക്ക് സ്വദേശി ചോയ്യന്റവിട പ്രേമൻ സഞ്ചരിച്ചിരുന്ന KL 58 AA 1736 നമ്പർ സ്കൂട്ടറിൽ കൂത്ത് പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന KL 58 6676 നമ്പർ ഇന്നോവ ഇടിക്കുകയായിരുന്നു.

സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ പ്രേമന്റെ തോളെല്ലിന് പരിക്കേറ്റു.സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പാനൂർ പോലീസ് ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുള്ള അപകടത്തിന് കാരണക്കാരനായ ഇന്നോവ ഡ്രൈവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371930/panoor-accident-scooter-rider-injured-after-innova-collision-case-registered)