കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി
adimage

കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി adimage
2026-07-13T15:40:00 | By Rajina Sandeep
#Landslide Warning System #Madassery Malai #Kanichar #Wayanad

കണ്ണൂർ: മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി കണ്ടെത്തി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നൂതന സംവിധാനം സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിൽ യാഥാർത്ഥ്യമാകുന്നു. കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി മലയിലാണ് ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.

മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങിയ ഡാറ്റകൾ തത്സമയം ശേഖരിച്ച് വിശകലനം ചെയ്താണ് മണ്ണിടിച്ചിൽ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകുക.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഐ.ഐ.ടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഏകദേശം 2 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. 2022ൽ 34ഓളം മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്ത അതീവ ദുർഘട പ്രദേശമാണ് കണിച്ചാർ. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയമായ മുന്നറിയിപ്പ് സംവിധാനം ഇവിടെ സ്ഥാപിക്കാൻ തീരുമാനിച്ചത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഈ വർഷം ജനുവരിയിൽ ഓക്സൻസ് ലാബ് എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ നേതൃത്വത്തിൽ മാടശ്ശേരി മലയിൽ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും നിലവിൽ കാലാവസ്ഥാ പ്രവചനത്തിനുള്ള ഡാറ്റകൾ ശേഖരിക്കുന്നുണ്ട്.

അടുത്ത ഘട്ടത്തിൽ മണ്ണ് പരിശോധന പൂർത്തിയാക്കി 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ സെൻസറുകൾ സ്ഥാപിക്കും. ഐ.ഐ.ടി റൂർക്കിയുടെ നേതൃത്വത്തിൽ മലയുടെ മുകളിൽ നിന്ന് താഴോട്ടായി 8 പോയിന്റുകളിലായാണ് സെൻസറുകൾ സ്ഥാപിക്കുക. മണ്ണിന്റെ ചലനം, ഈർപ്പം, സമ്മർദ്ദം തുടങ്ങിയവ ഇതിലൂടെ നിരീക്ഷിക്കും.

മാടശ്ശേരി മലയിൽ നിന്ന് ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് സമാന ഘടനയുള്ള സമീപ പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതയും വിലയിരുത്താൻ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. സെൻസറുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ ഒരു ഏകീകൃത പോർട്ടൽ വഴി മഴവിവരങ്ങളും മണ്ണിടിച്ചിൽ മുന്നറിയിപ്പും ശാസ്ത്രീയമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കും.

ഈ പൈലറ്റ് പദ്ധതി വിജയിച്ചാൽ വയനാട് ഉൾപ്പെടെ സംസ്ഥാനത്തെ മണ്ണിടിച്ചിൽ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം

Content Highlight: Kerala’s First Landslide Early Warning System Launched in Kannur Madassery Hills

#Landslide Warning System #Madassery Malai #Kanichar #Wayanad

adimage adimage

Next TV

adimage
Related Stories
പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

Jul 13, 2026 10:45 PM

പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

കൊല്ലം പള്ളിമുക്കിൽ വിവാഹവിരുന്നിൽ ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാരും ആൺവീട്ടുകാരും തമ്മിൽ...

Read More >>
വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

Jul 13, 2026 10:05 PM

വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്കൂളിൽ വിജയോത്സവം 2026. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കും സംസ്ഥാനതല നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും എം.പി. ഷാഫി...

Read More >>
കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

Jul 13, 2026 08:59 PM

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

ഡിജിറ്റൽ അറസ്റ്റ് ഭീഷണിപ്പെടുത്തി കണ്ണൂർ എളയാവൂർ സ്വദേശിയായ 72 കാരനിൽ നിന്ന് 90 ലക്ഷത്തിലധികം രൂപ തട്ടി. മാർച്ച് മുതൽ ജൂലൈ വരെ ഫോൺ വഴി...

Read More >>
adimage
സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

Jul 13, 2026 08:22 PM

സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

പിണറായിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. ലൈംഗികാതിക്രമ പരാതിയിൽ പോക്സോ കേസെടുത്തു. മുൻപും പരാതി...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Jul 13, 2026 03:33 PM

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ആരോപണവിധേയനായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി തള്ളി. അധ്യാപകന്റെ...

Read More >>
മയ്യിൽ മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലെ കിണറ്റിലേക്ക് മറിഞ്ഞു; യുവാവ് രക്ഷപ്പെട്ടു

Jul 13, 2026 03:27 PM

മയ്യിൽ മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലെ കിണറ്റിലേക്ക് മറിഞ്ഞു; യുവാവ് രക്ഷപ്പെട്ടു

മയ്യിൽ മുല്ലക്കൊടിയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലെ കിണറ്റിലേക്ക് മറിഞ്ഞു. അരിമ്പ്രയിൽ നിന്ന് കല്യാശേരിയിലേക്ക് പോവുകയായിരുന്ന...

Read More >>
adimage
Top Stories

News Roundup

adimage