---
title: "പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്ററി സ്കൂളിന്റെ മുപ്പതാം വാർഷികവും, പുതിയ ബ്ലോക്ക് ശിലാസ്ഥാപനവും തിങ്കളാഴ്ച"
english_title: "Peringathur NAM HSS 30th Anniversary and New Block Foundation Stone Laying on July 27"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/374424/peringathur-nam-hss-30th-anniversary-and-new-block-foundation-stone-laying-on-july-27"
published_at: "2026-07-24T20:42:00+05:30"
category: "News"
language: "ml"
image: "https://panoor.truevisionnews.com/image-uploads/6a63813d390f8_Untitled-4_copy.jpg"
keywords: ["Peringathur NAM HSS", "30th Anniversary", "New Block", "School Function"]
---

# പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്ററി സ്കൂളിന്റെ മുപ്പതാം വാർഷികവും, പുതിയ ബ്ലോക്ക് ശിലാസ്ഥാപനവും തിങ്കളാഴ്ച

> **Lead Summary:** പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂളിൻ്റെ മുപ്പതാം വാർഷികവും പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും യാത്രയയപ്പും ജൂലൈ 27 ന് തിങ്കളാഴ്ച രാവിലെ 10ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പു മന്ത്രി എൻ.ഷംസു ദ്ദീൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

## Article Content

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ. എം. ഹയർ സെക്കൻഡറി സ്കൂളിൻ്റെ മുപ്പതാം വാർഷികവും പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനവും യാത്രയയപ്പും ജൂലൈ 27 ന് തിങ്കളാഴ്ച രാവിലെ 10ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പു മന്ത്രി എൻ.ഷംസു ദ്ദീൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

ഔദ്യോഗിക പദവികളിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. എൻ.എ. മുഹമ്മദ് റഫീഖ് ഉൾപ്പെടെ ഏഴ് പേർക്കുള്ള യാത്രയയപ്പ് സമ്മേളനവും തിങ്കളാഴ്ച നടക്കും സ്കൂളിൻ്റെ പ്രഥമമാനേജരും വിദ്യാഭ്യാസ - രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞു നിന്ന കെ.കെ. മുഹമ്മദിൻ്റെ അനുസ്മരണ പ്രഭാഷണം ചന്ദിക മുൻ പത്രാധിപർ സി പി സൈതലവി നടത്തും.

SSLC +2 ഉന്നത വിജയികൾക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടത്തുന്നതാണ് .ഷാഫി പറമ്പിൽ എം.പി, പി.കെ. പ്രവീൺ എം.എൽ.എ, പാറക്കൽ അബ്ദുള്ള എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ, മെറിൻ ജോസഫ് ഐ .പി .എസ്. എന്നിവരും പങ്കെടുക്കും. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പ ത്രസമ്മേളനത്തിൽ എം.ഇ.സി.എഫ് സെക്രട്ടരി

ഡോ. എൻ. എ .മുഹമ്മദ് റഫീഖ്,വി. നാസർ മാസ്റ്റർ,പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് ,പ്രഥമാധ്യാപകൻവി. കെ. അബ്ദുൾ നാസർ,

പി.ടി.എ. പ്രസിഡൻറ്എൻ .പി. മുനീർ,കെ. ടി .ജാഫർ,എം .പി. അബ്ദുൽ കരീം,റഫീഖ് കാരക്കണ്ടി,ഖാലിദ് പിലാവുള്ളതിൽ,

എ. അബ്ദുൾ ജലീൽ, പി പി ബഷീർ എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/374424/peringathur-nam-hss-30th-anniversary-and-new-block-foundation-stone-laying-on-july-27)