---
title: "വ്യാപാരി സഹകരണ സംഘം തട്ടിപ്പ് ; മനേക്കര, ചെണ്ടയാട് സ്വദേശികൾക്ക് പിന്നാലെ പരാതിയുമായി പിഗ്മി ഏജന്റും"
english_title: "Thalassery Traders Cooperative Fraud Pigmy Agent Files Complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377089/thalassery-traders-cooperative-fraud-pigmy-agent-files-complaint"
published_at: "2026-08-06T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a748097f00ae_thalassery-traders-cooperative-fraud-pigmy-agen.jpg"
keywords: []
---

# വ്യാപാരി സഹകരണ സംഘം തട്ടിപ്പ് ; മനേക്കര, ചെണ്ടയാട് സ്വദേശികൾക്ക് പിന്നാലെ പരാതിയുമായി പിഗ്മി ഏജന്റും

> **Lead Summary:**  തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹ കരണ സംഘത്തിൽ തട്ടിപ്പിനിരയായതായി പരാതിയുമായി സംഘം പിഗ്മി ഏജന്റും രംഗത്ത്. വടക്കുമ്പാട്ടെ വി.കെ. സിന്ധുവിൻ്റെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു.

## Article Content

 തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹ കരണ സംഘത്തിൽ തട്ടിപ്പിനിരയായതായി പരാതിയുമായി സംഘം പിഗ്മി ഏജന്റും രംഗത്ത്. വടക്കുമ്പാട്ടെ വി.കെ. സിന്ധുവിൻ്റെ പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തു.

നിക്ഷേപിച്ച തുക തിരിച്ചുനൽകിയില്ല, തിരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ വാങ്ങി വിശ്വാസവഞ്ചനയും ചതിയും നടത്തിയെന്ന പരാതിയിൽ സെക്രട്ടറി പിണറായി പടന്നക്കര സുജാലയത്തിൽ ജ്യോജിഷിനെതി രെയാണ് കേസ്. രണ്ടുതവണയായി സിന്ധുവിൻ്റെ അച്ഛൻ വി.കെ. നാണു നിക്ഷേപിച്ച 1.2 ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്നും പരാതിയുണ്ട്.

സിന്ധു നിക്ഷേപിച്ച 80,000 രൂപ തിരിച്ചു നൽകാതെയും 2023-2026 വരെ കാലയളവിൽ പന്ത്രണ്ടേകാൽ പവൻ്റെ ആഭരണം വാങ്ങി തിരിച്ചുനൽകാതെയും വഞ്ചിച്ചതായി പരാതിയിൽ പറയുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ആറുപേരുടെ 1.34 കോടി രൂപ തിരികെലഭിച്ചില്ലെന്ന പരാതിയിൽ പോലീസ് നേരത്തേ കേസെടുത്തിരുന്നു. തട്ടിപ്പുമായി ബന്ധ പ്പെട്ട് പോലീസ് സിന്ധുവിൽനിന്നും മറ്റൊരു പിഗ്മി ഏജൻ്റ് മഹിജയിൽനിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. പിടിയിലായ സെക്രട്ടറി ജ്യോജിഷ് റിമാൻഡിലാണ്. ജ്യോജിഷിനെ കസ്റ്റഡിയിൽ വാങ്ങിയെങ്കിലും രക്തസമ്മർദം കൂടി കൂടുതൽ തെളിവ് ശേഖരിക്കാൻ കഴിഞ്ഞില്ല. ജ്യോജിഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. 1.93 കോടി രൂപ പലരിൽനിന്നായി വാങ്ങിയതായി അറസ്റ്റിലായപ്പോൾ ജ്യോജിഷ് മൊഴി നൽകി.

തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘം പ്രസിഡന്റ്റിനെയും ഡയറക്ടർമാരെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. സംഘത്തിൽ പോലീസ് പരിശോധന നടത്തിയപ്പോൾ തട്ടിപ്പ് സംബന്ധിച്ച രേഖകൾ കണ്ടെത്താനായില്ല. 2019-ൽ വായ്പയെടുത്ത് ഒരു അടവുപോലും തിരിച്ചടക്കാത്തവരുള്ളതായി കണ്ടെത്തി. വായ്പയെടുത്തവരു ടെ പേര് മാത്രമാണ് രേഖകളിലുള്ളത്. നാലുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്നതായാണ് സൂചന. നിക്ഷേപത്തട്ടിപ്പിനെ തുടർന്ന് സെക്രട്ടറി മുങ്ങിയതോടെ സംഘം ഓഫീസ് തുറക്കാറില്ല. തുക നിക്ഷേപിച്ചവർ സംഘത്തിലെത്തി നിരാശയോടെ തിരിച്ചുപോകുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377089/thalassery-traders-cooperative-fraud-pigmy-agent-files-complaint)