---
title: "മട്ടന്നൂരിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്"
english_title: "Five Injured As Cars Collide Head On Near Mattannur Pazhassi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380161/five-injured-as-cars-collide-head-on-near-mattannur-pazhassi"
published_at: "2026-08-28T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91049a41414_panur-scooter-accident-women.jpg"
keywords: []
---

# മട്ടന്നൂരിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

> **Lead Summary:** മട്ടന്നൂർ: തലശ്ശേരി-മട്ടന്നൂർ റോഡിൽ ഉരുവച്ചാലിന് സമീപം പഴശ്ശിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.

## Article Content

മട്ടന്നൂർ: തലശ്ശേരി-മട്ടന്നൂർ റോഡിൽ ഉരുവച്ചാലിന് സമീപം പഴശ്ശിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു.

മട്ടന്നൂർ ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തുനിന്നും വന്ന കാറുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻവശം പൂർണമായും തകർന്നു.

അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380161/five-injured-as-cars-collide-head-on-near-mattannur-pazhassi)