---
title: "പാലത്തായി പീഡനക്കേസിൽ പദ്മരാജന്റെ ജാമ്യം റദ്ദാക്കണം ; പാനൂരിൽ ഇന്ന് സി.പി.എമ്മിന്റെ പ്രതിഷേധക്കൂട്ടായ്മ"
english_title: "Palathayi POCSO Case CPM Protest In Panoor Today Demanding Cancellation Of Padmarajan Bail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380187/palathayi-case-cpm-protest-panoor-bail-cancellation-demand"
published_at: "2026-08-28T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a912405b4bde_palathayi-pocso-case-padmarajan-bail-highcourt.jpg"
keywords: ["Palathayi Case", "CPM Protest", "Panoor News", "Padmarajan Bail"]
---

# പാലത്തായി പീഡനക്കേസിൽ പദ്മരാജന്റെ ജാമ്യം റദ്ദാക്കണം ; പാനൂരിൽ ഇന്ന് സി.പി.എമ്മിന്റെ പ്രതിഷേധക്കൂട്ടായ്മ

> **Lead Summary:** പാനൂർ: പാലത്തായി പീഡനക്കേസിൽ പ്രതി പദ്മരാജന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാനൂരിൽ ഇന്ന് സി.പി.എമ്മിന്റെ പ്രതിഷേധക്കൂട്ടായ്മ.

## Article Content

പാനൂർ: പാലത്തായി പീഡനക്കേസിൽ പ്രതി പദ്മരാജന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാനൂരിൽ ഇന്ന് സി.പി.എമ്മിന്റെ പ്രതിഷേധക്കൂട്ടായ്മ.

പാലത്തായി പീഡനക്കേസിൽ പദ്മരാജന് അനുവദിച്ച ജാമ്യം റദ്ദാക്കുന്നതിന് സർക്കാർ മുൻകൈയെടുക്കുക, ബിജെപിയുമായി ചേർന്ന് പാലത്തായി പെൺകുട്ടിയെ ചതിച്ച യുഡിഎഫിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.പരിപാടി മുൻ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. കെ.കെ. രാഗേഷ്, പി. ഹരീന്ദ്രൻ എന്നിവർ സംസാരിക്കും.

പാലത്തായി കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇരയ്ക്ക് നീതി ലഭിക്കണമെന്നും രാഷ്ട്രീയ താൽപര്യങ്ങൾക്കായി കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും സി.പി.എം ആരോപിക്കുന്നു. പ്രതിഷേധ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380187/palathayi-case-cpm-protest-panoor-bail-cancellation-demand)