---
title: "പേരാവൂരിൽ നിർമ്മാണത്തിനിടെ വീടിന്റെ കോൺക്രീറ്റ് ഇടിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്"
english_title: "Three Injured As House Concrete Collapses During Construction In Peravoor Kolakkad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380210/peravoor-kolakkad-house-collapse-three-injured"
published_at: "2026-08-28T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a913c466dd35_6a9135b1c4c4e_1000259118.jpg"
keywords: []
---

# പേരാവൂരിൽ നിർമ്മാണത്തിനിടെ വീടിന്റെ കോൺക്രീറ്റ് ഇടിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** പേരാവൂർ: കൊളക്കാട് ചെങ്ങോത്ത് നിർമ്മാണ പ്രവർത്തനത്തിനിടെ വീടിന്റെ കോൺക്രീറ്റ് ഇടിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്.

## Article Content

പേരാവൂർ: കൊളക്കാട് ചെങ്ങോത്ത് നിർമ്മാണ പ്രവർത്തനത്തിനിടെ വീടിന്റെ കോൺക്രീറ്റ് ഇടിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡിന്റെ കോൺക്രീറ്റ് ഇടിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികൾ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അപകടം.

പരിക്കേറ്റവരെ ഉടൻ തന്നെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോൺക്രീറ്റ് ഉറയ്ക്കാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380210/peravoor-kolakkad-house-collapse-three-injured)