---
title: "ഭർത്താവിനൊപ്പം ഇലക്ട്രിക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവെ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞു ; കണ്ണീരോർമ്മയായി നരിക്കുനി സ്വദേശിനി മുർഷിദ"
english_title: "Kozhikode Electric Scooter Accident Narrow Road Woman Dies Narikkuni Pannur Murshida 26"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386660/kozhikode-electric-scooter-accident-narikkuni-pannur-woman-murshida-dies"
published_at: "2026-10-12T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc66a266817_kozhikode-electric-scooter-accident-narikkuni-pannur-woman-murshida-dies.jpg"
keywords: []
---

# ഭർത്താവിനൊപ്പം ഇലക്ട്രിക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവെ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞു ; കണ്ണീരോർമ്മയായി നരിക്കുനി സ്വദേശിനി മുർഷിദ

> **Lead Summary:** വീതി കുറഞ്ഞ റോഡിൽ നിന്നും ഇലക്ട്രിക് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിത ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനി-പന്നൂർ റോഡിൽ കൂടത്തിൽ വെച്ചായിരുന്നു ദാരുണമായ അപകടം.

## Article Content

വീതി കുറഞ്ഞ റോഡിൽ നിന്നും ഇലക്ട്രിക് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിത ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനി-പന്നൂർ റോഡിൽ കൂടത്തിൽ വെച്ചായിരുന്നു ദാരുണമായ അപകടം.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഭർത്താവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. വീതി കുറഞ്ഞ റോഡിൽ വെച്ച് കാലുകുത്തിയപ്പോൾ കാൽ റോഡിന് പുറത്തേക്ക് ആവുകയും തുടർന്ന് നിയന്ത്രണം വിട്ട് സ്കൂട്ടർ റോഡിൽ നിന്നും ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുർഷിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386660/kozhikode-electric-scooter-accident-narikkuni-pannur-woman-murshida-dies)