---
title: "പാനൂരിലെ ബി.എം.എസ്.പ്രവർത്തകൻ വിനയൻ വധം  ;  പ്രതിക്ക് ജീവപര്യന്തവും, രണ്ട് ലക്ഷം പിഴയും"
english_title: "Panoor BMS Worker Vinayan Murder Case CPM Worker Biju Life Imprisonment 2 Lakh Fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386701/panoor-bms-worker-vinayan-murder-case-biju-life-imprisonment-fine"
published_at: "2026-10-12T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc914b1f03e_panoor-bms-worker-vinayan-murder-case-biju-life-imprisonment-fine.jpg"
keywords: ["Panoor Vinayan murder case", "BMS worker murder Panoor", "Jimminte Vida Biju life term", "Thalassery court verdict"]
---

# പാനൂരിലെ ബി.എം.എസ്.പ്രവർത്തകൻ വിനയൻ വധം  ;  പ്രതിക്ക് ജീവപര്യന്തവും, രണ്ട് ലക്ഷം പിഴയും

> **Lead Summary:** പാനൂർ: പാനൂരിലെ ബി.എം.എസ്.പ്രവർത്തകനായ വിനയൻ കൊലപാതകകേസിൽ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ പ്രതി ജന്മീന്റവിട ബിജുവിന് ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മറ്റ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നു.

## Article Content

പാനൂർ: പാനൂരിലെ ബി.എം.എസ്.പ്രവർത്തകനായ വിനയൻ കൊലപാതകകേസിൽ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ പ്രതി ജന്മീന്റവിട ബിജുവിന് ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. മറ്റ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നു.

2009 മാർച്ച് 12 ന് രാത്രി 8 മണിക്ക് ചമ്പാട് കുറിച്ചിക്കരയിൽ വടക്കേച്ചാലിൽ രാഘവന്റെ മകൻ വി.സി. വിനയനെ ( 36 ) വെട്ടി കൊലപ്പെടുത്തിയ കേസിൽ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസ് ആണ് വിധി പ്രഖ്യാപിച്ചത്. സി.പി.എം. പ്രവർത്തകരുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് വഴിയിൽ വീണു കിടക്കുകയായിരുന്ന വിനയനെ അതു വഴി വന്ന പാനൂർ പോലീസ് എസ്.ഐ.ആയിരുന്ന ദിനേശ് കോറോത്ത് ആണ് തലശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴെക്കും മരണപ്പെട്ടിരുന്നു.

സി.പി.എം.പ്രവർത്തകനായ ചമ്പാട്ടെ ജിമ്മിന്റവിട ബിജു (45) വിനെയാണ് കുറ്റക്കാരനായി കണ്ടെത്തിയത്. മറ്റ് പ്രതികളായ ടി. ഷാജി എന്ന (44) തുണ്ടിയിൽ കാരായിന്റവിട രജീഷ് (41) തലശ്ശേരി കുട്ടിമാക്കൂലിലെ അരുണാ നിവാസിൽ പി.എൻ.അരുൺ ( 42 ) റെനിൽ ( 44 )ബിഗേഷ് (40) റിഷാദ് മൻസിലിൽ കെ.കെ.അസ്കർ ( 38 ) ചമ്പാട്ടെ പുതിയ പുരയിൽ രജീന്ദ്രനാഥ് (48)എന്നിവരെ

കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു മാരായിരുന്ന പി.എസ്. നിഷി, നിക്സൺ ജോസഫ്, ഡോ.ഗിരിജാദേവി, പോലീസ് ഓഫീസർമാരായ ജയൻ ഡൊമനിക്, രാമചന്ദ്രൻ,രവീന്ദ്രൻ, പി.കെ.സന്തോഷ് കുമാർ, പി.ബിജു രാജ്,പുരുഷോത്തമൻ, ടി.സി. സുരേഷ് ബാബു,അനിൽ കുമാർ, ജിഷ. കെ.കെ.പി.ബിജു രാജ്,സയിന്റ് ഫിക്സ് അജീഷ്, വില്ലേജ് ഓഫീസർ സാരംഗപാണി, യു.ഡി.ക്ലാർക്ക് മനോജ്, പ്രോപ്പർട്ടി ക്ലാർക്ക് ശിവദാസൻ, കെ.വി ജിലേഷ്, വി.പി. ദിലീപ് കുമാർ, കെ.ശ്രീജേഷ്,അമീൻ തുടങ്ങിയ വരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.

English Summary: In the 2009 murder case of BMS worker V.C. Vinayan (36) of Panoor, Third Additional District Sessions Judge Ruby K. Jose sentenced accused Jimminte Vida Biju (45) of Champad, a CPM worker, to life imprisonment and Rs 2 lakh fine. Vinayan, son of Raghavan of Vadakkechalil, Kurichikkara, Champad, was hacked to death on March 12, 2009 at 8 pm. He was found lying seriously injured after the attack and was taken to Thalassery hospital by then Panoor SI Dinesh Koroth but had already died. Other accused including T. Shaji (44), Thundiyil Karayinte Vida Rajeesh (41), P.N. Arun (42) of Aruna Nivas Kuttimakool Thalassery, Renil (44), Bigesh (40), K.K. Askar (38) of Rishad Manzil, and Rajendranath (48) of Puthiya Purayil Champad were acquitted.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386701/panoor-bms-worker-vinayan-murder-case-biju-life-imprisonment-fine)