---
title: "യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും, സുഹൃത്തിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്  തലശേരി കോടതി"
english_title: "Thalassery Court Life Imprisonment Wife Friend Murder Babu Strangulation Payyavoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392309/thalassery-court-life-imprisonment-wife-friend-murder-babu"
published_at: "2026-11-19T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afdd805eb415_thalassery-court-wife-friend-guilty-husband-murder-sentence-tomorrow.jpg"
keywords: ["Thalassery Court", "Life Imprisonment", "Payyavoor Murder", "Babu Murder", "Strangulation"]
---

# യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും, സുഹൃത്തിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്  തലശേരി കോടതി

> **Lead Summary:** യുവാവിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തലശേരി ഒന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതി ജഡ്ജ് സി.ജെ ഡെന്നി കഴിഞ്ഞ ദിവസംകണ്ടെത്തിയിരുന്നു. .പയ്യാവൂര്‍ വെമ്പുകല്ലില്‍ കുറ്റിക്കാട്ടുകുന്നേല്‍ ജോബി ജെയിംസ് ,പയ്യാവൂര്‍ പാറക്കടവ് സ്വദേശിനി ജാന്‍സി ബാബു എന്ന ആനി ബാബു എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

## Article Content

യുവാവിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തലശേരി ഒന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതി ജഡ്ജ് സി.ജെ ഡെന്നി കഴിഞ്ഞ ദിവസംകണ്ടെത്തിയിരുന്നു. .പയ്യാവൂര്‍ വെമ്പുകല്ലില്‍ കുറ്റിക്കാട്ടുകുന്നേല്‍ ജോബി ജെയിംസ് ,പയ്യാവൂര്‍ പാറക്കടവ് സ്വദേശിനി ജാന്‍സി ബാബു എന്ന ആനി ബാബു എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ആനിയുടെ ഭര്‍ത്താവായ ബാബു തോണി പറമ്പിലിനെ (52) ഒന്നാം പ്രതി രണ്ടാം പ്രതിയുടെ ഒത്താശയോടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 നവംബര്‍ ഏഴിന് രാത്രി 11ഓടെയാണ് കേസിനാസ്പദ സംഭവം. പാറക്കടവ് ഓര്‍ത്തഡോക്‌സ് പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാബുവിന്റെ മരണം സ്വാഭാവിക മരണമെന്നായിരുന്നു ഭാര്യ അയല്‍ക്കാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. അന്നത്തെ പയ്യാവൂര്‍ എസ്.ഐ പി.ഉഷാദേവിയുടെ നേതൃത്വത്തില്‍ പൊലിസ് വീട്ടിലെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാറ്റുകയായിരുന്നു. പോസ്റ്റ്‌മോര്‍ത്തില്‍ മരണം കൊലപാതകമെന്ന് കണ്ടെത്തി.

കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്നാംപ്രതി 2009ല്‍ പാണത്തൂരില യുവതിയെ വിവാഹം കഴിച്ച ശേഷം പയ്യാവൂരില്‍ ഓട്ടോറിക്ഷ ഓടിക്കുമ്പോഴാണ് ആനിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്നാണ് കൊലപാതകം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷന് വേണ്ടി നേരത്ത ജയറാം ദാസും നിലവില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാരും ഹാജരായി.

English Summary: In the case of a young man being suffocated to death by his wife and friend, the Thalassery First Additional District Sessions Court Judge C.J. Denny had found the accused guilty the other day. Joby James (40) of Kuttikkattukunnel, Vembukallil, Payyavoor, and Jansi Babu alias Annie Babu (43) of Parakkadavu, Payyavoor were sentenced to life imprisonment by the court. The case is that Annie's husband Babu Thoni Parambil (52) was killed by the first accused with the connivance of the second accused by tightening a towel around his neck. The incident took place on November 7, 2017 at around 11 pm. He was found dead at the house near Parakkadavu Orthodox Church. The wife had told neighbours and relatives that Babu's death was a natural death. The then Payyavoor SI P. Ushadevi led police to the house and shifted the body to Pariyaram Medical College Hospital. Postmortem found the death to be murder. The postmortem report said he was killed by tightening a towel around his neck. The first accused got acquainted with Annie while driving an autorickshaw in Payyavoor after marrying a young woman in Panathoor in 2009. Prosecution argued that the murder was committed thereafter. Jayaram Das earlier and currently Public Prosecutor K. Ajithkumar appeared for the prosecution.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392309/thalassery-court-life-imprisonment-wife-friend-murder-babu)