---
title: "'കുപ്രചാരണങ്ങൾക്ക് തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ'; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ"
english_title: "Kannur Flex Boards Support Shafi Parambil Vadakara MP Youth Congress Congress Internal Dispute Rajmohan Unnithan Oommen Chandy Legacy Cyber Attack Young MLAs Support Public Face"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393232/kannur-flex-boards-support-shafi-parambil-youth-congress"
published_at: "2026-11-26T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07a3127a913_kannur-flex-boards-support-shafi-parambil-youth-congress.jpg"
keywords: ["Shafi Parambil", "Kannur Flex Boards", "Youth Congress", "Rajmohan Unnithan", "Congress Dispute"]
---

# 'കുപ്രചാരണങ്ങൾക്ക് തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ'; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ

> **Lead Summary:** കണ്ണൂർ: കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും വാഗ്‌വാദങ്ങളും തുടരുന്നതിനിടെ വടകര എം.പി ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.യൂത്ത് കോൺഗ്രസിന്റെ പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 'കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ' എന്ന വാചകത്തോടെയാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.

## Article Content

കണ്ണൂർ: കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും വാഗ്‌വാദങ്ങളും തുടരുന്നതിനിടെ വടകര എം.പി ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.യൂത്ത് കോൺഗ്രസിന്റെ പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 'കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ' എന്ന വാചകത്തോടെയാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ പോരും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ ഒരു വിഭാഗം യുവ എംഎൽഎമാരും ഷാഫി പറമ്പിലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. അതിനിടെ, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ.

English Summary: Amid continuing internal disputes and arguments within the Congress, flex boards have come up in Kannur declaring support for Vadakara MP Shafi Parambil. The boards have been installed in various parts of the city in the name of the Youth Congress. The flexes appeared with the wording, 'No propaganda or crooked tactics can destroy this popular face.' Youth Congress workers have come out with open support while the open fight between Rajmohan Unnithan MP and Shafi Parambil and controversies over Oommen Chandy's political legacy are being discussed within the party. Earlier, a section of young MLAs had also come out supporting Shafi Parambil. Meanwhile, Rajmohan Unnithan stands firm on his allegation that Shafi's followers are behind the cyber attacks against him.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393232/kannur-flex-boards-support-shafi-parambil-youth-congress)