---
title: "കോഴിക്കോട് രണ്ടിടങ്ങളിൽ  ട്രെയിൻ തട്ടി  യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Kozhikode Two Youths Died Train Hit Vellayil Thiruvangoor Muhammed Falah 21 Kondotty Malappuram CP Mansoor 24 Kappad Madar Special Express Amritsar Express Video Call Railway Track Nadakkavu Police SEO Description"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393245/kozhikode-two-youths-died-train-hit-vellayil-thiruvangoor"
published_at: "2026-11-26T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07b2ee78f83_kozhikode-two-youths-died-train-hit-vellayil-thiruvangoor.jpg"
keywords: ["Kozhikode Train Accident", "Vellayil", "Thiruvangoor", "Muhammed Falah", "CP Mansoor"]
---

# കോഴിക്കോട് രണ്ടിടങ്ങളിൽ  ട്രെയിൻ തട്ടി  യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: മുന്നിലും പിന്നിലുമായെത്തിയ ട്രെയിനുകൾ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപവും തിരുവങ്ങൂരും ബുധൻ വൈകിട്ട് 4.30നും 5.30നും ഇടയിലായിരുന്നു അപകടങ്ങൾ. മലപ്പുറം കൊണ്ടോട്ടി സ്വദേശി പുന്നയിക്കൽ മുഹമ്മദ് ഫലാഹ് , കാപ്പാട് കണ്ണങ്കണ്ടി പുളിക്കൂലിൽ താമസിക്കുന്ന ചെറിയപുരയിൽ സി.പി. മൻസൂർ എന്നിവരാണ് മരിച്ചത്.

## Article Content

കോഴിക്കോട്: മുന്നിലും പിന്നിലുമായെത്തിയ ട്രെയിനുകൾ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപവും തിരുവങ്ങൂരും ബുധൻ വൈകിട്ട് 4.30നും 5.30നും ഇടയിലായിരുന്നു അപകടങ്ങൾ. മലപ്പുറം കൊണ്ടോട്ടി സ്വദേശി പുന്നയിക്കൽ മുഹമ്മദ് ഫലാഹ് , കാപ്പാട് കണ്ണങ്കണ്ടി പുളിക്കൂലിൽ താമസിക്കുന്ന ചെറിയപുരയിൽ സി.പി. മൻസൂർ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്തുനിന്ന് മദാർ ജങ്ഷനിലേക്ക് പോകുന്ന മദാർ സ്പെഷ്യൽ എക്സ്പ്രസ് വെള്ളയിൽ സ്റ്റേഷന് സമീപത്തുവച്ചാണ് മുഹമ്മദ് ഫലാഹിനെ ഇടിക്കുന്നത്. കടകളിൽ മിഠായി വിതരണം ചെയ്യുന്നയാളായിരുന്നു ഇയാൾ. വീഡിയോ കോൾ ചെയ്ത് യുവാവ് പാളത്തിന് സമീപത്തൂടെ നടന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇയാളുടെ ഐഡി കാർഡ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. നടക്കാവ് പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് തിരുവനന്തപുരം നോർത്തിൽനിന്ന് അമൃത്സറിലേക്ക് പോവുകയായിരുന്ന ട്രെയിൻ മുക്കാൽ മണിക്കൂറോളം വെള്ളയിൽ സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു. മൃതദേഹം നീക്കിയ ശേഷം തൊട്ടുപിറകെ കടന്നുപോയ അമൃത്സർ എക്സ്പ്രസ് 15 കിലോമീറ്ററുകൾക്കപ്പുറം തിരുവങ്ങൂരിലെത്തിയപ്പോൾ മൻസൂറിനെ തട്ടുകയായിരുന്നു. മൻസൂർ പെയിന്റിങ് തൊഴിലാളിയാണ്. ഉപ്പ: കുഞ്ഞിക്കോയ. ഉമ്മ: ഷറീന. സഹോദരൻ: സൽമാൻ.

English Summary: Two youths died after being hit by trains that came from front and behind in Kozhikode. The accidents took place near Vellayil railway station and Thiruvangoor between 4.30 pm and 5.30 pm on Wednesday. The deceased are Punnayikkal Muhammed Falah (21), a native of Kondotty, Malappuram, and Cheriyapurayil C.P. Mansoor (24), residing at Pulikkool, Kannankandi, Kappad. The Madar Special Express going from Thiruvananthapuram to Madar Junction hit Muhammed Falah near Vellayil station. He was a person who distributed sweets to shops. Locals said the youth was walking near the track while on a video call. His ID card was recovered from the spot. Nadakkavu police completed the inquest and shifted the body to Medical College mortuary. Following the accident, the train going from Thiruvananthapuram North to Amritsar was held at Vellayil station for about three-quarters of an hour. After removing the body, the Amritsar Express which passed just behind hit Mansoor when it reached Thiruvangoor, 15 kilometres away. Mansoor was a painting worker. Father: Kunjikoya. Mother: Shareena. Brother: Salman

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393245/kozhikode-two-youths-died-train-hit-vellayil-thiruvangoor)