---
title: "സോഫ്റ്റ് വെയർ അപ്ഡേഷൻ മെസേജിൽ ക്ലിക്ക് ചെയ്തു ;  പാനൂർ സ്വദേശിനിക്ക് 28,000 നഷ്ടമായി, കേസ്"
english_title: "Panoor Online Fraud Software Update Message Click 28000 Rupees Lost Woman Chendayad SBI Account Phone Hang FIR BNS 318 IT Act 66D Inspector Santhosh Cyber Cell KYC Update Warning Bank Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393254/panoor-online-fraud-software-update-message-28000-lost"
published_at: "2026-11-26T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07c221d87b3_panoor-online-fraud-software-update-message-28000-lost.jpg"
keywords: ["Panoor Online Fraud", "Software Update Message", "28000 Lost", "Chendayad Woman", "SBI Account"]
---

# സോഫ്റ്റ് വെയർ അപ്ഡേഷൻ മെസേജിൽ ക്ലിക്ക് ചെയ്തു ;  പാനൂർ സ്വദേശിനിക്ക് 28,000 നഷ്ടമായി, കേസ്

> **Lead Summary:** പാനൂർ: സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ എന്ന വ്യാജേന വന്ന മെസേജിൽ ക്ലിക്ക് ചെയ്ത യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 28,000 രൂപ ഓൺലൈൻ വഴി തട്ടിയെടുത്തതായി പരാതി. ചെണ്ടയാട് സ്വദേശിനിയുടെ പരാതിയിലാണ് പാനൂർ പോലീസ് കേസെടുത്തത്.

## Article Content

പാനൂർ: സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ എന്ന വ്യാജേന വന്ന മെസേജിൽ ക്ലിക്ക് ചെയ്ത യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 28,000 രൂപ ഓൺലൈൻ വഴി തട്ടിയെടുത്തതായി പരാതി. ചെണ്ടയാട് സ്വദേശിനിയുടെ പരാതിയിലാണ് പാനൂർ പോലീസ് കേസെടുത്തത്.

നവംബർ 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.16 ഓടെയാണ് സംഭവം. പരാതിക്കാരിയുടെ എസ്.ബി.ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ മെസേജ് വന്നു. അതിൽ പ്രവേശിച്ചതോടെ ഫോൺ ഹാങ് ആവുകയും അക്കൗണ്ടിൽ നിന്ന് 28,000 രൂപ ആരോ ഓൺലൈൻ വഴി കൈക്കലാക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത 318(4), ഐ.ടി ആക്ട് 66D വകുപ്പുകൾ പ്രകാരം പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

അന്വേഷണ ചുമതല ഇൻസ്പെക്ടർ സന്തോഷ് കെ.യ്ക്കാണ്. പണം പോയ അക്കൗണ്ട്, മെസേജ് വന്ന നമ്പർ, ഫോൺ ഹാങ് ആയ രീതി എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. സൈബർ സെല്ലിന്റെ സഹായത്തോടെ പണം എത്തിയ അക്കൗണ്ടുകൾ കണ്ടെത്താനും ശ്രമം നടക്കുന്നു.

ജാഗ്രത: ബാങ്കിൽ നിന്നെന്ന പേരിൽ വരുന്ന അപ്‌ഡേഷൻ ലിങ്കുകളിലോ, കെ.വൈ.സി അപ്‌ഡേഷൻ മെസേജുകളിലോ ക്ലിക്ക് ചെയ്യരുതെന്നും സംശയാസ്പദമായ മെസേജുകൾ ലഭിച്ചാൽ ഉടൻ ബാങ്കിനെയോ പോലീസിനെയോ അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393254/panoor-online-fraud-software-update-message-28000-lost)