---
title: "മനേക്കര സ്വദേശിനി  സങ്കീർത്തയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണം ; യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ച്  ഷാഫി പറമ്പിൽ എം.പി"
english_title: "Manekkara Sankeertha Suresh 26 Body Bring Home Shafi Parambil MP Letter UAE Indian Ambassador Ras Al Khaimah Bus Accident Al Manai Al Watan Street 11 Died 41 Passengers Truck Oman Visa Dubai Panniyannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393290/manekkara-sankeertha-body-bring-home-shafi-parambil-uae-ambassador"
published_at: "2026-11-26T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07ef4b17696_manekkara-sankeertha-body-bring-home-shafi-parambil-uae-ambassador.jpg"
keywords: ["Sankeertha Suresh", "Shafi Parambil MP", "Ras Al Khaimah Bus Accident", "UAE Indian Ambassador", "Panniyannur"]
---

# മനേക്കര സ്വദേശിനി  സങ്കീർത്തയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണം ; യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ച്  ഷാഫി പറമ്പിൽ എം.പി

> **Lead Summary:** പന്ന്യന്നൂർ: യു.എ.ഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചു.

## Article Content

പന്ന്യന്നൂർ: യു.എ.ഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചു.

നവംബർ 24ന് പുലർച്ചെ റാസൽഖൈമയിലെ അൽ മനായി മേഖലയിലെ അൽ വതൻ സ്ട്രീറ്റിലുണ്ടായ ബസ് അപകടത്തിലാണ് സങ്കീർത്തന ഉൾപ്പെടെ 11 പേർ മരിച്ചത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ് ട്രക്കിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. ഒമാനിൽ വിസ മാറ്റുന്നതിനും പുതുക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയാക്കി ദുബൈ വഴി മടങ്ങുകയായിരുന്ന യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

English Summary: MP Shafi Parambil has written to the Indian Ambassador in UAE seeking urgent intervention to bring home the body of Sankeertha Suresh (26), a native of Panniyannur, who died in a vehicle accident in Ras Al Khaimah, UAE. Sankeertha was among 11 people who died in a bus accident on Al Watan Street in Al Manai area of Ras Al Khaimah in the early hours of November 24. The accident occurred when a bus carrying 41 passengers hit the rear of a truck. The passengers in the bus were returning via Dubai after completing procedures for changing and renewing visas in Oman.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393290/manekkara-sankeertha-body-bring-home-shafi-parambil-uae-ambassador)