---
title: "ചമ്പാട് സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ അധ്യാപികക്ക് പിന്നാലെ കുരച്ചോടി പത്തോളം തെരുവുനായകൾ ; സഹപ്രവർത്തകരുടെ ഇടപെടലിൽ തലനാരിഴക്ക് അത്ഭുത രക്ഷ"
english_title: "Champad School Teacher Stray Dogs Attack KP Theertha Albeer Pre Primary School Mokeri Kizhake Champad Ten Dogs Chased Compound Colleagues Saved Panchayat Abdul Azeez Students Threat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393301/champad-school-teacher-stray-dogs-chase-theertha-saved"
published_at: "2026-11-26T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b080141e8382_1001509416.jpg"
keywords: ["Champad Stray Dogs", "KP Theertha Teacher", "Albeer School", "Stray Dog Menace", "Mokeri"]
---

# ചമ്പാട് സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ അധ്യാപികക്ക് പിന്നാലെ കുരച്ചോടി പത്തോളം തെരുവുനായകൾ ; സഹപ്രവർത്തകരുടെ ഇടപെടലിൽ തലനാരിഴക്ക് അത്ഭുത രക്ഷ

> **Lead Summary:** *ചമ്പാട് :സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അധ്യാപികയ്ക്ക് നേരെ പത്തോളം തെരുവുനായകളുടെ ആക്രമണശ്രമം. നായകളുടെ കൂട്ടം കുരച്ചുകൊണ്ട് പിന്നാലെ പാഞ്ഞതോടെ ഭയന്നോടിയ അധ്യാപിക സ്കൂൾ കോമ്പൗണ്ടിലേക്ക് തന്നെ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. തലനാരിഴയ്ക്കാണ് അധ്യാപിക നായകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.

## Article Content

*ചമ്പാട് :സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അധ്യാപികയ്ക്ക് നേരെ പത്തോളം തെരുവുനായകളുടെ ആക്രമണശ്രമം. നായകളുടെ കൂട്ടം കുരച്ചുകൊണ്ട് പിന്നാലെ പാഞ്ഞതോടെ ഭയന്നോടിയ അധ്യാപിക സ്കൂൾ കോമ്പൗണ്ടിലേക്ക് തന്നെ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. തലനാരിഴയ്ക്കാണ് അധ്യാപിക നായകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.

കിഴക്കെ ചമ്പാട് അൽബീർ പ്രീ പ്രൈമറി സ്കൂളിലെ അധ്യാപികയും മൊകേരി സ്വദേശിനിയുമായ കെ.പി. തീർത്ഥയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പതിവുപോലെ വൈകിട്ട് 3.30 ഓടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി കോമ്പൗണ്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങിയതായിരുന്നു തീർത്ഥ. അല്പദൂരം എത്തിയപ്പോഴേക്കും മുന്നിൽ പെട്ടെന്ന് പത്തോളം തെരുവുനായകൾ പ്രത്യക്ഷപ്പെടുകയും കുരച്ചുകൊണ്ട് അധ്യാപികയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയുമായിരുന്നു.

നായകളുടെ ആക്രമണം ഭയന്ന് തീർത്ഥ ഉടൻതന്നെ തിരിഞ്ഞോടി സ്കൂൾ കോമ്പൗണ്ടിലേക്ക് തന്നെ കയറുകയായിരുന്നു. സ്കൂളിനുള്ളിലുണ്ടായിരുന്ന മറ്റ് അധ്യാപകരെ കണ്ടതോടെയാണ് നായകൾ പിന്മാറിയത്. ഇതോടെയാണ് വലിയ അപകടത്തിൽനിന്ന് തീർത്ഥ രക്ഷപ്പെട്ടത്.

തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നായകൾ പിന്നാലെ പാഞ്ഞെത്തിയപ്പോൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നുവെന്നും തീർത്ഥ പറഞ്ഞു.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് സ്കൂളിലെ അധ്യാപകരും ചൂണ്ടിക്കാട്ടി. സ്കൂൾ പരിസരത്തും സമീപ റോഡുകളിലും നായകളുടെ സാന്നിധ്യം വിദ്യാർഥികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുകയാണ്. കുട്ടികളടക്കം നിരവധി പേർ ദിവസേന സഞ്ചരിക്കുന്ന പ്രദേശത്ത് തെരുവുനായകളുടെ ആക്രമണസാധ്യത വലിയ ആശങ്കയാണ് ഉയർത്തുന്നത്.

അപകടം സംഭവിച്ചതിനുശേഷം മാത്രം നടപടിയെടുക്കുന്ന സാഹചര്യം ഒഴിവാക്കി തെരുവുനായ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്ന് സ്കൂളിലെ അധ്യാപകൻ അബ്ദുൽ അസീസും പറഞ്ഞു.

English Summary: About ten stray dogs barked and chased a teacher who came out of Champad school; miraculous narrow escape due to colleagues' intervention. While returning home after school, about ten stray dogs attempted to attack the teacher. As the pack of dogs barked and chased er, the frightened teacher ran back into the school comond and escaped. She narrowly escaped the dog' attack. The bitter experience happened to K.P. Theertha, teacher at Kizhake Champad Albeer Pre Primary School and native of Mokeri. As usual around 3.30 pm, Theertha had come out from the compound to the road to go home after school. After going a litdogs suddenly appeared in front and barked and rushed towards the teacher. Fearing the dogs' attack, Theertha immediately turned and ran back into the school compound. The dogs retreated after seeing other teachers inside the school. Thus Theertha escaped from a major accident. Theertha said she narrowly escaped and did not know what to do when the dogs chased her. Teachers at the school also pointed out that stray dog menace is becoming severe in the area. The presence of dogs in the school premises and nearby roads is equally a threat to students, teachers and locals. The possibility of stray dog attack in an area where many people including children travel daily is raising great concern. School teacher Abdul Azeez also said that panchayat authorities and concerned officials should intervene urgently to control stray dog menace, avoiding a situation where action is taken only after an accident occurs.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393301/champad-school-teacher-stray-dogs-chase-theertha-saved)