---
title: "സഹോദരിക്ക് ശബരിമലയിൽ നിന്നുള്ള പ്രസാദം നൽകി വരവെ ബൈക്ക് യാത്രികനായ  യുവാവ് കണ്ണൂരിൽ ലോറിയിടിച്ച് മരിച്ചു."
english_title: "Sabarimala Prasad Sister Bike Rider Youth Died Kannur Lorry Hit TP Suneesh 40 Thayineri Vellarangara Kunhimangalam Thamarakkulangara CCTV Vengara Sunitha Payyannur Police Lorry Driver Case Edat Andamkovval"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393326/sabarimala-prasad-sister-bike-rider-suneesh-lorry-died-kannur"
published_at: "2026-11-26T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0832e1c7591_abarimala_Prasad_Sister_Bike_Rider_Youth_Died.jpg"
keywords: ["Sabarimala Prasad", "TP Suneesh Died", "Kunhimangalam Lorry Accident", "Payyannur Police", "Bike Lorry Accident"]
---

# സഹോദരിക്ക് ശബരിമലയിൽ നിന്നുള്ള പ്രസാദം നൽകി വരവെ ബൈക്ക് യാത്രികനായ  യുവാവ് കണ്ണൂരിൽ ലോറിയിടിച്ച് മരിച്ചു.

> **Lead Summary:** ശബരിമല ദർശനം കഴിഞ്ഞ് സഹോദരിക്ക് പ്രസാദവുമായി പോയ യുവാവ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു.സിസിടിവിയുടെ ജോലി ചെയ്യുന്ന തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ടി.പി. സുനീഷാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെ കുഞ്ഞിമംഗലം താമരക്കുളങ്ങര ഹൈടെക് വർക്ക് ഷോപ്പിന് മുന്നിലെ റോഡിലാണ് അപകടം.

## Article Content

ശബരിമല ദർശനം കഴിഞ്ഞ് സഹോദരിക്ക് പ്രസാദവുമായി പോയ യുവാവ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു.സിസിടിവിയുടെ ജോലി ചെയ്യുന്ന തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ടി.പി. സുനീഷാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെ കുഞ്ഞിമംഗലം താമരക്കുളങ്ങര ഹൈടെക് വർക്ക് ഷോപ്പിന് മുന്നിലെ റോഡിലാണ് അപകടം.

ശബരിമല ദർശനത്തിന് പോയ സുനീഷ് ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്. ക്ഷേത്ര ദർശന ത്തിന്റെ പ്രസാദം വെങ്ങരയിൽ താമസിക്കുന്ന സഹോദരിക്ക് നൽകി തിരിച്ചു വരുമ്പോഴാണ് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ എടാട്ടുനിന്നും ആണ്ടാം കൊവ്വൽ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിടിച്ച് അപകടമുണ്ടായത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരി ഭർത്താവ് വെങ്ങരയിലെ എം.വി. മനോജിൻ്റെ പരാതിയിൽ പയ്യന്നൂർ പൊലിസ് ലോറി ഡ്രൈവർക്കെ തിരേ കേസെടുത്തു. ടി.പി. ശശീന്ദ്ര ൻ-സുശീല ദമ്പതികളുടെ മകനാണ്. സുനിതയാ ണ് ഏക സഹോദരി.

English Summary: A young bike rider died after being hit by a lorry in Kannur while returning after giving Sabarimala prasadam to his sister. The youth who had gone with prasadam for his sister after Sabarimala darshan died in an accident caused by a lorry hitting him. The deceased is T.P. Suneesh (40), who works in CCTV, near Thayineri Vellarangara Bhagavathi Temple. The accident occurred yesterday evening around 5.45 pm on the road in front of Kunhimangalam Thamarakkulangara Hi-Tech Work Shop. Suneesh, who had gone for Sabarimala darshan, returned yesterday morning. While returning after giving the prasadam of the temple darshan to his sister living in Vengara, the lorry going from Edat towards Andamkovval hit the bike he was travelling on. Though he was immediately taken to hospital, his life could not be saved. On the complaint of sister's husband M.V. Manoj of Vengara, Payyannur police registered a case against the lorry driver. He is the son of T.P. Saseendran-Susheela couple. Sunitha is the only sister.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393326/sabarimala-prasad-sister-bike-rider-suneesh-lorry-died-kannur)