---
title: "പത്തായക്കുന്നിൽ കോടതി ജീവനക്കാരൻ  പിഞ്ചു മകളെ കൊലപ്പെടുത്തുകയും, ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ വിചാരണ പൂർത്തിയായി ; കേസ് നാളെ വീണ്ടും പരിഗണിക്കും"
english_title: "Pathayakunnu Court Employee KP Shinu 45 Trial Completed Daughter Anvi 1.5 Killed Wife Sona Suresh 35 Attempt Murder Check Dam Chathan Moola 2021 October 15 Panoor Additional District Sessions Judge CJ Denny Prosecutor Ajith Kumar CP Bijoy MP Azad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393329/pathayakunnu-court-employee-kp-shinu-45-trial-completed-daughter-anvi-15-killed-wife-sona-suresh-35-attempt-murder-check-dam-chathan-moola-2021-october-15-panoor-additional-district-sessions-judge-cj-denny-prosecutor-ajith-kumar-cp-bijoy-mp-azad"
published_at: "2026-11-26T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08386c7d254_Untitled-3_copy.jpg"
keywords: ["Pathayakunnu Murder Case", "KP Shinu Trial", "Anvi Murder", "Sona Suresh", "Panoor Court"]
---

# പത്തായക്കുന്നിൽ കോടതി ജീവനക്കാരൻ  പിഞ്ചു മകളെ കൊലപ്പെടുത്തുകയും, ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ വിചാരണ പൂർത്തിയായി ; കേസ് നാളെ വീണ്ടും പരിഗണിക്കും

> **Lead Summary:** പാനൂർ: കൊലപാതക കുറ്റത്തിൽ കോടതി ജീവനക്കാരൻ പ്രതിയായ കേസിൻ്റെ വിചാരണ പൂർത്തിയായി. കേസ് നാളെ വീണ്ടും പരിഗണിക്കും. മകളെ കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തു എന്ന കേസിൽ കോടതിയിലെ പ്രൊസസ്സ് സർവയർ ആയിരുന്ന പാനൂർ പത്തായക്കുന്നിലെ കുപ്പിയാട്ട് മടപ്പുര വീട്ടിൽ കെ.പി. ഷിനു ആണ് പ്രതി.

## Article Content

പാനൂർ: കൊലപാതക കുറ്റത്തിൽ കോടതി ജീവനക്കാരൻ പ്രതിയായ കേസിൻ്റെ വിചാരണ പൂർത്തിയായി. കേസ് നാളെ വീണ്ടും പരിഗണിക്കും. മകളെ കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തു എന്ന കേസിൽ കോടതിയിലെ പ്രൊസസ്സ് സർവയർ ആയിരുന്ന പാനൂർ പത്തായക്കുന്നിലെ കുപ്പിയാട്ട് മടപ്പുര വീട്ടിൽ കെ.പി. ഷിനു ആണ് പ്രതി.

ഷിനുവിൻ്റെ ഭാര്യ കതിരൂർ ഈസ്റ്റ് എൽ.പി.സ്‌കൂൾ അദ്ധ്യാപിക കതിരൂർ ചോയ്യാടത്തെ എം.പി. സോന സുരേഷ് (35) മകൾ ഒന്നര വയസ്സായിരുന്ന അൻവിയ എന്നിവരെ മഴയിൽ പുഴയിൽ വെള്ളം നിറഞ്ഞത് കാണിച്ച് തരാമെന്ന് പറഞ്ഞ് പ്രതിയുടെ കെ.എൽ. 58 സെഡ് 3958ബൈക്കിൽ കയറ്റി കൊണ്ടുപോയി ചാത്തൻ മൂലയിലെ വാട്ടർ അതോറിറ്റിയുടെ ചെക്ക്‌ഡാമിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയും മകൾ അൻവിയ മരിക്കുകയും, സോന രക്ഷപ്പെടുകയും ചെയ്‌തു എന്നാണ് പോലീസ് കേസ്.

2021 ഒക്ടോബർ 15ന് വൈകുന്നേരം ആറ് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. വെള്ളക്കെട്ടിലെ കൈതോലയിൽ പിടിച്ച് നിന്ന് നിലവിളിച്ച സോനയെ ഓടിയെത്തിയവർ രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോഴെക്കും മകൾ മരിച്ചിരുന്നു.2018 ഡിസംമ്പർ രണ്ടിനാണ് ഇരുവരുടെയും വിവാഹം നടന്നത്. പെൺ വീട്ടുകാർ അന്ന് അറുപത് പവൻ നൽകുകയും

ചെയ്‌തിരുന്നുവത്രെ. സംഭവ ദിവസം രാവിലെ പ്രതിയുടെ സഹോദരൻ ഗിരീഷിൻ്റെ മകളുടെ എഴുത്തിനിരുത്തൽ ചടങ്ങിൽ മൂന്ന് പേരും പങ്കെടുത്ത് വൈകുന്നേരം നവോദയ കുന്നിൽ പോയ ശേഷമാണ് സംഭവം. ഇത്തരം ദൃശ്യങ്ങളും തെളിവിലേക്കായ് സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി ജി ല്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത് കുമാർ ആണ് ഹാജരാവുന്നത്. പാനൂർ സി.ഐ. ആയിരുന്ന എം.പി.ആസാദ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം അ ഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് സി.ജെ. ഡെന്നി മുമ്പാകെയാണ് കേസ് പരിഗണിച്ച് വരുന്നത്. പ്രതിക്ക് വേണ്ടി അഡ്വ. സി.പി. ബിജോയ് ആണ് ഹാജരാവുന്നത്.

English Summary: Trial completed in the case where a court employee is accused of murder. The case will be considered again tomorrow. The accused in the case of killing his daughter and attempting to kill his wife is K.P. Shinu (45), of Kuppiyatt Madappura house, Panoor Pathayakunnu, who was a process server in the court. According to the police case, Shinu took his wife M.P. Sona Suresh (35), teacher at Kathirur East LP School, of Kathirur Choyyadam, and daughter Anvi, who was one and a half years old, on his KL 58 Z 3958 bike saying he would show them the river filled with water in the rain, and pushed them into the Water Authority check dam at Chathan Moola to kill them; daughter Anvi died and Sona escaped. The incident that is the subject of the case took place around 6 pm on October 15, 2021. Sona, who was holding on to kaithola in the waterlogging and screaming, was rescued by those who rushed there. By then the daughter had died. The marriage of the two took place on December 2, 2018. The girl's family had reportedly given sixty pavan then. On the day of the incident, all three attended the ezhuthiniruthal ceremony of the accused's brother Gireesh's daughter in the morning and the incident happened after going to Navodaya Kunnu in the evening. Such visuals have also been submitted as evidence. District Govt. Pleader Adv. K. Ajith Kumar is appearing for the prosecution. Panoor CI M.P. Azad investigated the case and submitted the charge sheet. The case is being considered before First Additional District Sessions Judge C.J. Denny. Adv. C.P. Bijoy is appearing for the accused.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393329/pathayakunnu-court-employee-kp-shinu-45-trial-completed-daughter-anvi-15-killed-wife-sona-suresh-35-attempt-murder-check-dam-chathan-moola-2021-october-15-panoor-additional-district-sessions-judge-cj-denny-prosecutor-ajith-kumar-cp-bijoy-mp-azad)