---
title: "നാടിന്റെ ആവശ്യങ്ങൾക്കൊപ്പം സർക്കാരുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ഫിസിയോ തെറാപ്പി സെൻറർ ഉദ്ഘാടനം ചെയ്തു."
english_title: "Kunnoth Paramba Grama Panchayat Physiotherapy Centre Inauguration Minister K Muraleedharan Devaswom Health NQAS Family Health Centre Koothuparamba MLA PK Praveen Kumar President K Faseela Neuro Pediatric Ortho Geriatric Therapy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393338/kunnoth-paramba-physiotherapy-centre-inauguration-minister-muraleedharan"
published_at: "2026-11-26T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b084a34bcb2d_Untitled-4_copy.jpg"
keywords: ["Kunnoth Paramba Physiotherapy", "K Muraleedharan", "NQAS Family Health Centre", "Koothuparamba", "Physiotherapy Centre"]
---

# നാടിന്റെ ആവശ്യങ്ങൾക്കൊപ്പം സർക്കാരുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ഫിസിയോ തെറാപ്പി സെൻറർ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** കുന്നോത്ത് പറമ്പ്: നാടിന്റെ വികസനത്തിനും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുമെന്നും നാടിന്റെ ആവശ്യങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനവും ദേശീയ ഗുണനിലവാര അംഗീകാരമായ എൻ ക്യു എഎസ് നേടിയ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള അനുമോദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൂത്തുപറമ്പ് എം എൽ എ പി കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.

## Article Content

കുന്നോത്ത് പറമ്പ്: നാടിന്റെ വികസനത്തിനും ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുമെന്നും നാടിന്റെ ആവശ്യങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനവും ദേശീയ ഗുണനിലവാര അംഗീകാരമായ എൻ ക്യു എഎസ് നേടിയ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള അനുമോദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൂത്തുപറമ്പ് എം എൽ എ പി കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.

കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ പഴയ മുറികൾ നവീകരിച്ചാണ് ഫിസിയോതെറാപ്പി സെന്റർ ഒരുക്കിയത് ന്യൂറോ ഫിസിയോതെറാപ്പി, പീഡിയാട്രിക് തെറാപ്പി, ഓർത്തോപീഡിക് തെറാപ്പി, ജെറിയാട്രിക് തെറാപ്പി തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകും. വിവിധ വ്യായാമ ചികിത്സകൾക്കൊപ്പം ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ, അൾട്രാസൗണ്ട് തെറാപ്പി, വാക്സ് ബാത്ത് തെറാപ്പി, റഷ്യൻ കറന്റ് തെറാപ്പി, ട്രാൻസ്ക്യൂട്ടേനിയസ് ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ ഇന്റർഫെറൻഷ്യൽ തെറാപ്പി തുടങ്ങിയ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ചികിത്സാ നിലവാരം, രോഗീസുരക്ഷ, ശുചിത്വം, ആരോഗ്യസേവനങ്ങളുടെ ഗുണമേന്മ എന്നിവയിൽ ദേശീയ മാനദണ്ഡങ്ങൾ പാലിച്ചതിനാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ഈ വർഷം എൻ ക്യു എ എസ് അംഗീകാരം ലഭിച്ചത്.

ചടങ്ങിൽ കുന്നോത്തുപറമ്പ് കേരളോത്സവത്തിൽ വിജയികളായ ടീമുകൾക്കുള്ള സമ്മാനവിതരണവും അവിവാഹിതരായ പുരുഷന്മാരുടെ ഓൺലൈൻ രജിസ്ട്രേഷൻ സർവേയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

കുന്നോത്ത് പറമ്പ് പഞ്ചായത്ത്‌ പ്രസിഡണ്ട് കെ ഫസില, ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ ദിക്ഷിത്,കണ്ണൂർ ഡി എം ഒ വിവേക് കുമാർ, ഡി പി എം അബൂബക്കർ, കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി കെ മുഹമ്മദലി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി

ചെയർപേഴ്സൺ കെ പി സമീറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ മുഹമ്മദലി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പി ലിബിഷ,ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബിജിഷ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ എം ഉഷ,പി ഒ രജുല,ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ അശ്വതി മോഹൻ, കെ രാജൻ, ജില്ല അസൂത്രണ സമിതി അംഗം ടി പി മുസ്തഫ,വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പരിപാടിയിൽ സംസാരിച്ചു

English Summary: Minister K. Muraleedharan said that the government will give great importance to the development of the region and the health protection of the people and that the government will be with the needs of the region. The Minister was speaking after inaugurating the Kunnothuparamba Grama Panchayat Physiotherapy Centre and felicitating the Family Health Centre which has received the national quality accreditation NQAS. Koothuparamba MLA P.K. Praveen Kumar presided. The physiotherapy centre has been set up by renovating old rooms near the Family Health Centre. Services like neuro physiotherapy, pediatric therapy, orthopedic therapy, geriatric therapy will be available here. Along with various exercise treatments, facilities like electrical nerve stimulation, ultrasound therapy, wax bath therapy, Russian current therapy, transcutaneous electrical nerve stimulation, interferential therapy have also been arranged. The Family Health Centre received NQAS accreditation this year for adhering to national standards in treatment quality, patient safety, hygiene and quality of health services. At the function, the Minister also distributed prizes to the winning teams of Kunnothuparamba Keralaotsavam and inaugurated the online registration survey of unmarried men. Kunnoth Paramba Panchayat President K. Faseela, Family Health Centre Medical Officer Dr. Dikshit, Kannur DMO Vivek Kumar, DPM Aboobacker, Development Standing Committee Chairperson K.P. Sameera, Health Education Standing Committee Chairperson P.K. Muhammedali, Welfare Standing Committee Chairperson A.P. Libisha, Block Panchayat Standing Committee Chairperson K. Bijisha, Block Panchayat members M. Usha, P.O. Rajula, Grama Panchayat members Ashwathi Mohan, K. Rajan, District Planning Committee member T.P. Mustafa spoke at the programme.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393338/kunnoth-paramba-physiotherapy-centre-inauguration-minister-muraleedharan)