(www.panoornews.in)ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ദേവികയെയാണ് (16) ഇന്ന് രാവിലെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്.
ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. ബേഡകം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയ്ക്കുള്ള കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
Class 10th girl found hanging in bedroom
