‘മീനാക്ഷി ഗുരുക്കളുടെ അനുഗ്രഹം തേടി’; മീനാക്ഷിയമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

‘മീനാക്ഷി ഗുരുക്കളുടെ അനുഗ്രഹം തേടി’; മീനാക്ഷിയമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ
Mar 28, 2024 02:12 PM | By Rajina Sandeep

വടകര :(www.panoornews.in) പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ. എട്ടാം വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ലെന്നും ഷാഫി പറഞ്ഞു.

കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്.അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടിയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.പത്താം ക്ലാസ്സോടെ സ്കൂൾ പഠനം നിർത്തിയ മീനാക്ഷിയമ്മ 17 -ാം വയസിൽ ഗുരുവായ രാഘവനെ വിവാഹം കഴിച്ചു. അതോടെ കളരി ജീവിതമായി. കടത്തനാട്ട് ക്ഷേത്രങ്ങളിൽ കളരി അഭ്യാസങ്ങളിൽ ഒന്നിച്ചു പങ്കെടുത്തു. അങ്ങനെയവർ ചുവട് പിഴക്കാത്ത കളരി ദമ്പതികളായി.

ഭർത്താവിന്‍റെ മരണത്തോടെ കളരിയുടെ ചുമതല ഏറ്റെടുത്തു. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദർശങ്ങൾ നടത്തി വരുന്നുണ്ട്. ആയിരക്കണക്കിന് പെൺകുട്ടികൾ ഇവിടെ കളരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്.

ആൺ മക്കളാണ് മറ്റിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വടകര നഗരസഭയുടെ കീഴിൽ സ്‌കൂളുകളിൽ ‘ആർച്ച’ എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുമ്പോൾ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത് 8 വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ല. ഇതാണ് പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ. കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടി.

'Meenakshi Seeks Guru's Blessings';Practicing Kalari with Meenakshiamma in Shafi Paramba

Next TV

Related Stories
ചമ്പാട് മാക്കുനിയിൽ  കടന്നൽ കൂട്ട  ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക് കുത്തേറ്റു

Nov 27, 2025 09:33 PM

ചമ്പാട് മാക്കുനിയിൽ കടന്നൽ കൂട്ട ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക് കുത്തേറ്റു

ചമ്പാട് മാക്കുനിയിൽ കടന്നൽ കൂട്ട ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക്...

Read More >>
ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ;  മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി  കോടതി

Nov 27, 2025 08:30 PM

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ; മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി കോടതി

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ; മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി ...

Read More >>
വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത  മധ്യവയസ്കന് ദാരുണാന്ത്യം

Nov 27, 2025 08:07 PM

വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത മധ്യവയസ്കന് ദാരുണാന്ത്യം

വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത മധ്യവയസ്കന്...

Read More >>
നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി.

Nov 27, 2025 08:03 PM

നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി.

നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം...

Read More >>
ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ  കാണാനില്ല ;  നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി സ്ഥിരീകരണം

Nov 27, 2025 06:06 PM

ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ കാണാനില്ല ; നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി സ്ഥിരീകരണം

ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ കാണാനില്ല ; നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി...

Read More >>
ബാംഗ്ലൂരിൽ ബൈക്ക് അപകടം ;  കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Nov 27, 2025 05:35 PM

ബാംഗ്ലൂരിൽ ബൈക്ക് അപകടം ; കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബാംഗ്ലൂരിൽ ബൈക്ക് അപകടം ; കണ്ണൂർ സ്വദേശിയായ യുവാവിന്...

Read More >>
Top Stories

News Roundup