വടകര:(www.panoornews.in)വടകര തോടന്നൂരിൽ ബാർബർ ഷോപ്പിന്റെ മറവിൽ മദ്യവിൽപ്പന നടത്തിയ മധ്യവയസ്കൻ പിടിയിൽ. തോടന്നൂർ ഇത്തിൾ കുന്നുമ്മൽ പീതാംബരനെയാണ് (58) വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)ദ് ജയപ്രസാദും പാർട്ടിയും പിടികൂടിയത്.
നാല് ലിറ്റർ മദ്യവും മദ്യം സൂക്ഷിച്ച കെഎൽ 18.യു.4823 നമ്പർ സുസുക്കി ആക്‌സസ് സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. തോടന ടൗണിൽ അശ്വിൻ സലൂൺ എന്ന ബാർബർ ഷോപ്പിന്റെ മറവിലാണ് മദ്യ വില്പനയെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.സി.വിജയൻ വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.വി.സന്ദീപ്, പി.കെ.രഗിൽരാജ് എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു.
Middle-aged man arrested for selling liquor under the guise of a barber shop in Vadakara











































.jpeg)