(www.panoornews.in)അമേരിക്കയിലെ ജോർജിയയിൽ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ കുടുംബ തർക്കവുമായി ബന്ധപ്പെട്ട വെടിവെപ്പിൽ നാല് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഭാര്യയും ഭർത്താവും തമ്മിലുളള വഴക്കാണ് കൂട്ടക്കൊലപാതകത്തിൽ അവസാനിച്ചത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ജോർജിയയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ ഇന്ത്യൻ പൗരനും ഉൾപ്പെടെ നാല് പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് കടുത്ത ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചു.

മീമു ദോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (37) എന്നിവരാണ് മരിച്ചത്. മീമു ദോഗ്രയുടെ ഭർത്താവായ മീമു ദോഗ്രയുടെ ഭർത്താവായ വിജയ് കുമാറിനെ (51) -നെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ 3 കുട്ടികളും ഉണ്ടായിരുന്നു. കുട്ടികൾ ഒളിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
കുട്ടികളിൽ ഒരാളാണ് 911 -ൽ വിളിച്ച് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പ്രതിയുടെ കാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. പിന്നീട് പൊലീസ് നായുടെ സഹായത്തോടെയുള്ള തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. കുട്ടികളെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
Indian-origin woman and three relatives killed by husband











































.jpeg)