(www.panoornews.in)മലയാളി ഊബർ ഡ്രൈവറെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയുടെയും കദീജയുടെയും മകനായ മനാഫ് (27) ആണ് മരിച്ചത്.
രണ്ട് വർഷമായി ബംഗളൂരുവില്‍ ഊബർ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് നാഗവാരയിലെ താമസ സ്ഥലത്ത് മനാഫിനെ മരിച്ച നിലയിൽ കണ്ടത്.

അമൃതഹള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നിർദേശപ്രകാരം കേളി ബാംഗ്ലൂർ പ്രവർത്തകർ മനാഫിന്‍റെ മൃതദേഹം ഡോ.അംബേദ്‌കർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം സ്വദേശമായ ഇരിട്ടിയിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച രാത്രി വള്ളിത്തോട്, ബദർ ജുമാമസ്ജിദിൽ ഖബടറക്കി. കേളി ബാംഗ്ലൂർ ജനറൽ സെക്രട്ടറി ജഷീർ പൊന്ന്യം, പ്രസിഡന്‍റ് സുരേഷ് പാൽകുളങ്ങര എന്നിവരാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നൽകിയത്.
Malayali Uber driver found dead; deceased identified as Manaf, a native of Iritty Vallithode



































.png)







.jpeg)