(www.panoornews.in)കണ്ണൂർ ഐ.ടി ഐയിൽ എസ് എഫ് ഐ അക്രമത്തിൽ കെ എസ് യു നേതാക്കൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.
ഐ ടി ഐ ക്യാമ്പസിന് പുറത്തു നിന്ന കെ.എസ്.യു നേതാക്കൾക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ പ്രകടനമായി എത്തിയ 60 അംഗ എസ് എഫ് ഐ സംഘം ആക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് പരിക്കേറ്റ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ കെ എസ് യു ജില്ല പ്രസിഡണ്ട് എം സി അതുൽ പറഞ്ഞു.
കണ്ണൂർ ബ്ലോക്ക് പ്രസിഡണ്ട് പ്രകീർത്ത് മുണ്ടേരി, ശ്രീരാഗ് വലിയന്നൂർ എന്നിവർക്കാണ് പരിക്കേറ്റത്. വടിയും കല്ലും ഉപയോഗിച്ച് പൊതിരെ അക്രമിക്കുകയായിരുന്നു.
പരിക്കേറ്റ് അതുൽ, പ്രകീർത്ത് എന്നിവരെ ഇന്ദിരാഗാഡി സഹകരണ ആശുപത്രിയിലും ശ്രീരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രകീർത്തിനും ശ്രീരാഗിനും തലയ്ക്കാണ് പരിക്കറ്റേത്.
KSU leaders injured in SFI violence at Kannur ITI









































.jpeg)