തലശേരി: (www.panoornews.in)സബ് ആര്‍ ടി ഓഫീസിലെ ലിഫ്റ്റ് സംവിധാനം തകരാറിലായത് ഇടപാടുകാരെ വലയ്ക്കുന്നു. 'മൂന്നാം മൈലിൽ കിന്‍ഫ്ര ബില്‍ഡിംഗിലെ രണ്ടാം നിലയിലാണ് ആര്‍ ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പടികള്‍ കയറാന്‍ ബുദ്ധിമുട്ടുന്ന ഇടപാടുകാര്‍ ഉദ്യോഗസ്ഥര്‍ പുറത്ത് ഇറങ്ങുന്നതും കാത്ത് താഴെ കോംമ്പൗണ്ടില്‍ നില്‍ക്കേണ്ട സ്ഥിതിയാണ്. ആര്‍ ടി ഓഫീസിലെ ജീവനക്കാര്‍ക്കും പലതവണ വാഹനങ്ങള്‍ പരിശോധിക്കുന്നതിനടക്കം ഒട്ടേറെ തവണ കയറി പഇറങ്ങേണ്ടതുണ്ട്. ലിഫ്റ്റ് സംവിധാനം നിലച്ചത് ഉദ്യോഗസ്ഥരെയും വലയ്ക്കുന്നുണ്ട്.
രണ്ടു ലിഫ്റ്റുകളാണ് ഇവിടെ ഉള്ളത്. ഇതില്‍ ഒരെണ്ണം നേരത്തെ തകരാറിലായിരുന്നു. രണ്ടാമത്തെ ത് ഒരാഴ്ചയിലേറെയായി തകരാറിലായിട്ട്. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജും ഈ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെയുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലിഫ്റ്റ് സംവിധാനം തകരാറിലായത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കിന്‍ഫ്ര അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല.
Lifts at Thalassery Sub-RT office broken; employees and customers exhausted after climbing stairs










































.jpeg)