(www.panoornews.in)ചമ്പാട് അൽ ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും സംഘടിപ്പിച്ചു.പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.
കുഞ്ഞിപ്പള്ളി എം.എച്ച്.ക്യു ഡയറക്ടർ റിയാസ് സ്വലാഹി പരിപാടി ഉദ്ഘാടനം ചെയ്തു. അൽ ഹിക്മ പ്രസിഡണ്ട് പി.പി കാസിം അധ്യക്ഷനായി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം ഹാഷിം തലയാണി, വിസ്ഡം ചെണ്ടയാട് ശാഖാ പ്രസിഡണ്ട് സി.കെ.വി അബ്ദുള്ള, വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗം സഫീർ അൽഹികമി, അസ്ലം ചമ്പാട്, ഷനാജ് ചമ്പാട്, എംവി സമീർ എന്നിവർ സംസാരിച്ചു.
ക്വുർആൻ പഠനം പൂർത്തീകരിച്ച കുട്ടികളുടെ സ്ഥാനാരോഹണ ചടങ്ങും, വിവിധ കലാപരിപാടികളും നടന്നു. ചമ്പാട് അൽ ഫിത്റ പ്രീ സ്കൂൾ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. അഡ്മിഷൻ വിവരങ്ങൾക്കായി 9747876376 എന്ന നമ്പറിൽ ബന്ധപ്പെടുക.
Chambad Al Fitra Pre-Primary School organized its annual celebration and convocation ceremony.










































.jpeg)