(www.panoornews.in)കഴിഞ്ഞ ഏപ്രിൽ മാസം തലശ്ശേരി റെയിൽവേസ്റ്റേഷനിൽ നിന്നും 258 ഗ്രാംബ്രൗൺ ഷുഗർ പിടികൂടിയ കേസിൽ പ്രധാന കണ്ണികളായ നാല് പേരെ കൂടി അന്വേഷണ സംഘം പിടികൂടി.
രാജസ്ഥാൻ സ്വദേശികളായ സൽമാൻഖാൻ,സഹോദരങ്ങളായ അർബച്ച് ഖാൻ, ഷാരുഖാൻ, സഹായി തബരിസ് ഖാൻ എന്നിവരെയാണ് ഗോവയിൽ നിന്നും രാജസ്ഥാനിൽ നിന്നും സാഹസികമായി അന്വേഷണ സംഘം പിടികൂടിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബറാക്കി നാസ്സർ, ഷുഹൈബ്, അത്രം എന്നിവരെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


തുടർന്നുള്ള അന്വേഷണത്തിലാണ് മയക്ക്‌മരുന്ന് എത്തിച്ച് നൽകുന്ന മുഖ്യകണ്ണികളെ കണ്ടെത്തിയത്. മയക്ക്‌മരുന്ന് വിൽപ്പന നടത്തി ലഭിക്കുന്ന പണം ബേങ്ക് വഴി സ്വീകരിക്കുന്നത് തബരീസ് ഖാനാണ്. സൽമാൻ ഖാനാ ണ് മുഖ്യകണ്ണി. അർബച്ച് ഖാൻ സഹോദരൻ ഷാരുഖാൻ എന്നിവർ കരിയർമാരായി പ്രവർത്തിച്ചു വരികയാണ്. എ.എസ്.പി.യു ടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി വരുന്നത്.
Narcotics seized at Thalassery railway station; 4 more people including Salman Khan and Shah Rukh Khan arrested
