(www.panoornews.in)കണ്ണൂരിൽ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആദികടലായി സ്വദേശി റബീഹിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനെ ആണ് കഴിഞ്ഞ ആഴ്ച തോട്ടടയിൽ വച്ച് കുത്തി പരിക്കേൽപ്പിച്ചത്. 2022ൽ സൂഫി മക്കാനി ഹോട്ടൽ ഉടമ ജംഷീറിനെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് റബീഹ്.
Suspect arrested in attempted stabbing of SFI leader in Kannur
