തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞതിന് KL 58 AC 3610 രജിസ്ട്രേഷൻ നമ്പറിലുള്ള തലശ്ശേരി - മട്ടന്നൂർ റൂട്ടിലോടുന്ന കുടജാദ്രി ബസ്സിന് തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം പിഴ അടപ്പിച്ചു.
ഏകദേശം 50 ഓളംഡെസ്റ്റ് ബിന്നുകളും ആറോളം ബോട്ടിൽ ബൂത്തുകളും പുതിയ ബസ്റ്റാൻഡിൽ നഗരസഭ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ചില ബസ് തൊഴിലാളികളും യാത്രക്കാരും ഡെസ്റ്റ് ബിൻ ഉപയോഗിക്കാതെ മാലിന്യം അലക്ഷ്യമായി ബസ് സ്റ്റാൻഡിനകത്ത് വലിച്ചെറിയുന്നത് ശുചീകരണ തൊഴിലാളികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ക്‌ളീൻ സിറ്റി മാനേജർ സി. സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രെജിന,
പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ, കുഞ്ഞിക്കണ്ണൻ എന്നിവർ നടത്തിയ പരിശോധനയിലാണ് ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തിയതും നോട്ടീസ് നൽകി പിഴ ഇട്ടതും.
വരും ദിവസങ്ങളിലും ബസ്റ്റാൻഡ് പരിസരത്ത് ശക്തമായ പരിശോധനകൾ നടത്തുമെന്നും മാലിന്യം വലിച്ചെറിയുന്നവരിൽനിന്നും പൊതുസ്ഥലത്ത് പുകവലിക്കുന്നവരിൽ നിന്നും, മലമൂത്ര വിസർജനം നടത്തുന്നവരിൽ നിന്നും, തുപ്പൽ നടത്തുന്നവരിൽനിന്നും പിഴ ഈടാക്കുമെന്നും നഗരസഭാ സെക്രട്ടറി എൻ. സുരേഷ് കുമാർ അറിയിച്ചു
nagarasabha aarogya vibhagam.* Attention bus employees, don't be sad if you are careful; Thalassery Municipality Health Department fines Kudajadri Bus for throwing ticket waste at the bus stand
