(www.panoornews.in)മാഹി ദേശീയപാത ബൈപ്പാസിൽ പള്ളൂർ സബ്സ്റ്റേഷനു സമീപമുള്ള അടിപ്പാതയ്ക്ക് സമീപം സർവീസ് റോഡിനോടു ചേർന്നുള്ള പറമ്പിൽ തീപിടുത്തം. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘവും ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി തീയണച്ചു.
തീപിടുത്തത്തിൽ മറ്റ് അപായങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ സ്ഥലത്ത് പരിശോധന നടത്തി.
Fire breaks out near Pallur substation










































.jpeg)