കളരിവിളക്ക് തെളിഞ്ഞു; ഏഴരക്കണ്ടത്തിൽ ഇനി  'പൊന്ന്യത്തങ്കം'
adimage

കളരിവിളക്ക് തെളിഞ്ഞു; ഏഴരക്കണ്ടത്തിൽ ഇനി 'പൊന്ന്യത്തങ്കം'

കളരിവിളക്ക് തെളിഞ്ഞു; ഏഴരക്കണ്ടത്തിൽ ഇനി  'പൊന്ന്യത്തങ്കം' adimage
2026-02-17T09:06:00 | By Rajina Sandeep

(www.panoornews.in)കേരള ഫോക് ലോർ അക്കാദമി, കതിരൂർ ഗ്രാമ പഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന 'പൊന്ന്യത്തങ്ക'ത്തിന് പൊന്ന്യം ഏഴരക്കണ്ടത്തിൽ തിരിതെളിഞ്ഞു. നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. പൊന്ന്യത്തങ്കം എന്ന വാക്ക് ലോകശ്രദ്ധയിലേക്ക് വളർന്നുവെന്നും കളരി അക്കാദമി വരുന്നതോടെ നാടിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ട് ആവുമെന്നും സ്പീക്കർ പറഞ്ഞു.കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര കോടിയേറ്റം നടത്തി. കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

പി പി സുജയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ എ പ്രദീപ് കുമാർ, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ്, കേരള ഫോക് ലോർ അക്കാദമി ജനറൽ കൗൺസിൽ അംഗം മിനി പ്രസാദ്, കതിരൂർ പഞ്ചായത്ത് വാർഡ് മെമ്പർ എ സജേഷ്, കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി പി ലവ് ലിൻ, സംഘാടകസമിതി ജനറൽ കൺവീനർ എൻ പി വിനോദ് കുമാർ, എ വാസു, സജ്ജീവ് മാറോളി,സത്യലാൽ, തുടങ്ങിയവർ പങ്കെടുത്തു.


തുടർന്ന് അങ്കത്തട്ടിൽ തിരുവങ്ങാട് സി.വി.എൻ. കളരി സംഘം, ഗജനാക കളരി, തിരുവനന്തപുരം മാരുതി കളരി സംഘം, മലപ്പുറം എപിഎം കളരി സംഘം എന്നിവ അവതരിപ്പിക്കുന്ന കളരി അഭ്യാസ പ്രകടനവും പൂരക്കളിയും കലാമത്സരമായി കൈകൊട്ടിക്കളിയും അരങ്ങേറി.

തുടർന്ന് ഇതര സംസ്‌ഥാന ആയോധനാ കലാരൂപമായ 'താംഗ് അഹം യനബ', അനാർക്കലി മരയ്ക്കാർ ലൈവ് ഷോയും നടന്നു.


'പൊന്ന്യത്തങ്കത്തി ന്റെ 11-ാമത് എഡിഷനാണു തുടക്കിമിട്ടത്. പുല്യോടി പാട്യം ഗോപാലൻ സ്‌മാരക വായനശാല 2015ൽ ചെറിയതോതിൽ തുടങ്ങിയ കളരി അഭ്യാസ പ്രകടനമാണു ഇന്നു കാണുന്ന പൊന്ന്യങ്ക ത്തിലേക്കെത്തിയത്.

കുംഭം 10,11 തീയതികൾ ഉൾപ്പെടെ ഒരാഴ്‌ച നീണ്ടു നിൽക്കുന്ന സാംസ്‌കാരിക ഉത്സവം നടക്കും. ഫെബ്രുവരി 16 മുതൽ 22 വരെയാണു പൊന്ന്യത്തങ്കം. കേരളത്തിലെ അറിയപ്പെടുന്ന കളരി സംഘങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്ക് പുറമേ കലാ -സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.


പരിപാടിയുടെ ഭാഗമായി 20ന് പൊന്ന്യം കളരി അക്കാദമി ആൻഡ് മ്യൂസിയം ഉൾപ്പെടുന്ന 25 കോടി രൂപയുടെ സാംസ്കി'പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


വിവിധ സംസ്ഥാനങ്ങളിലെ കളരി സംഘങ്ങൾക്കു പുറമേ വിദേശങ്ങളിൽ നിന്നുള്ള സംഘങ്ങളും അങ്കത്തട്ടിൽ അണിനിരക്കും.


ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്ന് എത്തുന്നവർക്ക് കതിരൂരിൽ 'ഹോംസ്‌റ്റേ സംവിധാനവും ഒരുക്കിയിട്ടുണ്ട്.



പൊന്ന്യത്തങ്കത്തിലെ പരിപാടികൾ


ബുധൻ വൈകിട്ട് 7.30ന് കതിരൂർ ഗുരു കൃപ കളരി സംഘം, പേരാമ്പ്ര കോട്ടക്കൽ കണാരൻ ഗുരുക്കൾ കളരി സംഘം കടത്തനാട് കെപിസിജിഎം കളരി സംഘം എന്നിവയുടെ കളരി അഭ്യാസ പ്രകടനങ്ങൾ. കണ്യാർ കളിയും കലാമത്സരമായി തിരുവാതിരക്കളിയും അരങ്ങേറും. തുടർന്ന് ഇതര സംസ്‌ഥാന ആയോധന കലാരൂപമായ 'താംഗ് അഹം യനബ'. ഒൻപതിന് പിന്നണി ഗായകൻ വിധുപ്രതാപും സം ഘത്തിന്റെയും ലൈവ് ഷോ.

18ന് വൈകിട്ട് 7.30ന് കതിരൂർ ഗുരുകുലം കളരി, വില്യാപ്പള്ളി ചൂരക്കൊടി കളരിസംഘം, തളിപ്പറമ്പ് ജയകേരള കളരി സംഘം, കണ്ണൂർ പയ്യമ്പള്ളി കളരി സംഘം എന്നിവ അവതരിപ്പിക്കുന്ന കളരി അഭ്യാസ പ്രകടനം. അലാമിക്കളിയും കലാമത്സരമായി നാടൻപാട്ടുമുണ്ടാകും.


തുടർന്ന് ഇതര സംസ്‌ഥാന ആയോധനാ കലാരൂപമായ 'താംഗ് അഹം യനബ'. ഒൻപതിന് നരേഷ് അയ്യർ ലൈവ് ഷോ. 19ന് വൈകിട്ട് 7.30ന് പൊന്ന്യം കതിരൂർ ഗുരുക്കൾ സ്മാരക കളരി, കൊയിലാണ്ടി അൽ മുബാറക് കളരി, ദുബായ് കളരി ക്ലബ് എന്നിവ അവതരിപ്പിക്കുന്ന കളരി അഭ്യാസ പ്രകടനം. കൈകൊട്ടിക്കളിയും കലാമത്സരമായി നാടോടി നൃത്തവുമുണ്ടാകും. തുടർന്ന് ഇതര സംസ്‌ഥാന ആയോധനാ കലാരൂപമായ 'താംഗ് അഹം യനബ'. ഒൻപതിന് സച്ചിൻ വാരിയരുടെയും ലിബിൻ സ്‌കറിയയുടെയും ലൈവ് ഷോ.


20ന് വൈകിട്ട് 7.30ന് ഏച്ചൂർ വിശ്വഭാരതി കളരി, മീനാക്ഷി ഗുരുക്കൾ ആൻഡ് എസ്‌ വിഎം കളരി സംഘം ദു ബായ്, ആലപ്പുഴ ഏകവീര കളരി സംഘം എന്നിവയുടെ കളരി അഭ്യാസ പ്രകടനം. രാജസൂയം കോൽക്കളിയും കലാമത്സരമായി കോൽക്കളിയുമുണ്ടാകും. തുടർന്ന് ഇതര സംസ്‌ഥാന ആയോധനാ കലാരൂപമായ 'താംഗ് ലേതെംഗ് ഹൈബ ആൻഡ് സ്‌റ്റിക്'. ഒൻപതിന് നടിയും ഗായികയുമായ രമ്യ നമ്പീശൻ, പ്രജിൻ പ്രതാപ് ടീം ലൈവ് ഷോ.


21ന് വൈകിട്ട് 7.30ന് ചാലപ്പു റം കടത്തനാട് കളരി സംഘം, പൊന്നാനി വികെഎം കളരി, ഡൽഹി നിത്യചൈതന്യ കളരി, എടപ്പാൾ എച്ച്ജിഎസ് കളരി സംഘം എന്നിവയുടെ കളരി അഭ്യാസ പ്രകടനം. വിൽപാട്ടും കലാമത്സരത്തിൽ സംഘന്യത്തവുമുണ്ടാകും. തുടർന്ന് ഇതര സംസ്‌ഥാന ആയോധനാ കലാ രൂപമായ 'താബി കാക്‌പ'. ഒൻപതിന് ഹരിശങ്കർ ലൈവ് ഷോ.


22ന് സമാപന ദിനം വൈകിട്ട് 7.30ന് ചെങ്ങന്നൂർ പണിക്കേ ഴ്‌സ് കളരി, കോഴിക്കോട് ഭാർഗവ കളരി സംഘം, തിരുവനന്തപുരം അഗസ്ത്യ കളരി സംഘം എന്നിവയുടെ കളരി അഭ്യാസ പ്രകടനം ദഫ് മുട്ട്, കലാമത്സര ത്തിൽ ഒപ്പന. തുടർന്ന് ഇതര സംസ്‌ഥാന ആയോധനാ കലാരൂപമായ 'താങ് മച്ചാ യനബ', ഒൻപതിന് ഗൗരി ലക്ഷ്‌മി ലൈവ് ഷോ.

Content Highlight: The Kalarivilakkum is lit; 'Ponnuyamthangam' is now in Ezharakandam

adimage adimage

Next TV

adimage
Related Stories
പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തിന് ഭക്തി നിർഭര തുടക്കം.

Jul 17, 2026 08:59 AM

പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തിന് ഭക്തി നിർഭര തുടക്കം.

പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണം ജൂലൈ 16 മുതൽ ആഗസ്ത് 16 വരെ. കവിത രാഹുൽ പ്രഭാഷണം നടത്തി. ചന്ദ്രൻ ചാലിൽ, എം. തങ്കമണി...

Read More >>
കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം

Jul 16, 2026 08:10 PM

കുരച്ചെത്തിയ തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ; പാനൂർ യൂപി സ്കൂളിലെ സാൻവികക്ക് അഭിനന്ദന പ്രവാഹം

പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി സാൻവിക. വാട്ടർ ബോട്ടിൽ എറിഞ്ഞ് ധീരമായി നേരിട്ടു. തെരുവുനായ...

Read More >>
അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച്  'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

Jul 16, 2026 07:34 PM

അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച് 'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

പാനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറോടിച്ചു. വാഹനം നൽകിയ അമ്മക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസ്. ഒരു ലക്ഷം രൂപ വരെ പിഴ...

Read More >>
adimage
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ  നൽകി

Jul 16, 2026 04:51 PM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പയ്യന്നൂർ എരത്തെ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണക്കേസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാൾ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

Jul 16, 2026 03:24 PM

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കുന്ന...

Read More >>
വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

Jul 16, 2026 03:00 PM

വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

ചമ്പാട് കീർത്തി സ്റ്റോറിൽ പട്ടാപ്പകൽ കവർച്ച. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് വ്യാപാരിയുടെ 2500 രൂപ തട്ടിയെടുത്തു. പാനൂർ പോലീസ് അന്വേഷണം...

Read More >>
adimage
Top Stories










News Roundup






GCC News






adimage