(www.panoornews.in)നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ സ്വദേശി അമൽരാജിനെ (28) കാപ്പ ചുമത്തി ജയിലിലടച്ചു.കണ്ണവം സലാവുദ്ദീൻവധക്കേസിലെ പ്രതിയും മറ്റു നരഹത്യ ശ്രമ കേസുകളിലും, കൂടാതെ മാരകായുധങ്ങൾ കൈവശം വെച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനസമാധാനത്തിന് ഭംഗം വരുത്തിയത് ഉൾപ്പെടെ അഞ്ചോളം കേസുകളിലും പ്രതിയുമാണ് ആർ എസ് എസ് പ്രവർത്തകനായ അമൽരാജ്.
കണ്ണൂർ കലക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജിന്റെ നിർദ്ദേശപ്രകാരം കണ്ണവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി സജീവിൻ്റെനേതൃത്വത്തിൽ 16ന് അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.
RSS worker, accused in five criminal cases, jailed for Kappa











































