(www.panoornews.in)കേരളത്തിൽ പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭാ യോഗത്തിന്റെ ഈ സുപ്രധാന നീക്കം. ഇത് പ്രകാരം പി.എസ്.സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35 ൽ നിന്നും 40 ആക്കി.
ഒ.ബി.സി വിഭാഗത്തിന് 43 ഉം, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 45 ഉം ആയി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്യോഗാർത്ഥികളെ സ്വാധീനിക്കുന്ന വലിയൊരു 'പൂഴിക്കടകൻ' തന്ത്രമാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
Assembly elections; Government announces 'youth' friendly, PSC age limit @ 40











































