'മിഴി 6' പ്രദർശനത്തിന് കതിരൂർ ആർട്ട് ഗ്യാലറിയിൽ മികച്ച  പ്രതികരണം ; നടക്കുന്നത്  35 വനിതകളുടെ പ്രദർശനം, ശനിയാഴ്ച സമാപനം
adimage

'മിഴി 6' പ്രദർശനത്തിന് കതിരൂർ ആർട്ട് ഗ്യാലറിയിൽ മികച്ച പ്രതികരണം ; നടക്കുന്നത് 35 വനിതകളുടെ പ്രദർശനം, ശനിയാഴ്ച സമാപനം

'മിഴി 6' പ്രദർശനത്തിന് കതിരൂർ ആർട്ട് ഗ്യാലറിയിൽ മികച്ച  പ്രതികരണം ; നടക്കുന്നത്  35 വനിതകളുടെ പ്രദർശനം, ശനിയാഴ്ച സമാപനം adimage
2026-03-05T15:13:00 | By Rajina Sandeep

പാനൂർ :  (www.panoornews.in)രാജ്യാന്തര വനിതാ ദിനത്തിനു മുന്നോടിയായി ജില്ലയിലെ 35 ചിത്രകാരികൾ വരച്ച പെയ്ന്റിങ്ങുകളുടെ പ്രദർശനത്തിന് കതിരൂർ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ മികച്ച പ്രതികരണം. 'മിഴി' എന്ന ചിത്രകാരി കൂട്ടായ്മയുടെ ആറാമതു പ്രദർശനമാണിത്.പ്രദർശനം ശനിയാഴ്ച സമാപിക്കും.

പല മേഖലയിൽ ജോലി ചെയ്യുന്നവരും, ചിത്രകല പഠിച്ച വരും സ്വയം പഠിച്ചവരും ചിത്രകലയിൽ ശ്രമം നടത്തുന്നവരും സ്വന്തം കലാവാസന കൊണ്ടു മാത്രം ചിത്രകലയിലേക്കു പ്രവേശിച്ചവരുമായ വനിതകളാണ് ദൃശ്യസമ്പന്നമായ പ്രദർശന മൊരുക്കിയത്. കണ്ണൂർ ജില്ലയിലെയും, മാഹിയിലെയും 35 ചിത്രകാരികളുടെ 70 രചനകളാണു പ്രദർശനത്തിലുള്ളത്. ഓരോ വർഷവും ഓരോയിടങ്ങളിൽ പ്രദർശനം നടത്താറുണ്ടെന്നും, ഇത് ആറാമത് പ്രദർശനമാണെന്നും ചിത്രകാരികളായ നിഷ ഭാസ്ക്കരനും, ഇ.വി റബ്നയും പറഞ്ഞു.

വിഭിന്ന ശൈലികൾകൊണ്ടും നിറക്കൂട്ടു കൾ കൊണ്ടും ആശയാവതര ണരീതികൾ കൊണ്ടും ആസ്വാദക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണു പ്രദർശനം നൽകുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ ചിത്രപ്രദർശനം ഏറെ ആസ്വാദകരമാണെന്ന് സുരേഷ് കൂത്ത്പറമ്പ് പറഞ്ഞു.

പല പ്രായത്തിലുള്ള ചിത്രകാരികൾ കൈകാര്യം ചെയ്യുന്ന ചിത്രരീതികൾ കേരളീയ ചുമർചിത്രകല ശൈലിയിലുള്ളതാണ്. തെയ്യം, കഥകളി പോലുള്ള സാംസ്കാരിക കലാരൂപങ്ങളു ടെ ദൃശ്യാവിഷ്ക്കാരവും പ്രക്യതിയുടെ സൂക്ഷ്മ നിരീക്ഷണ ങ്ങളും പ്രതിപാദിക്കുന്നു. അമൂർത്തമായ ആശയങ്ങളുടെ പരിചിതമായ രൂപങ്ങളെ മറികടന്നുള്ള രചനകളുമുണ്ട്. കണ്ണൂർ ജില്ലയിൽ സ്ത്രീകൾ കൂടുതലായി ചിത്രകലാരംഗത്തേക്ക് കടന്നു വരുന്ന പ്രവണത കൂടുതലാണെന്നും മിഴി നടത്തുന്ന പ്രദർശനം അഭിമാനകരമാണെന്നും സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്നയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.10 മുതൽ 6 വരെയാണു ഗാലറി സമയം. പ്രദർശനം 7നു സമാപിക്കും. സമാപന സമ്മേളനം ശനിയാഴ്ച വൈകീട്ട് നാലിന് മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യും.

Content Highlight: 'Mizhi 6' exhibition receives great response at Kathiroor Art Gallery; Exhibition of 35 women underway, concluding on Saturday

adimage adimage

Next TV

adimage
Related Stories
കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം

Jul 16, 2026 08:10 PM

കുരച്ചെത്തിയ തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ; പാനൂർ യൂപി സ്കൂളിലെ സാൻവികക്ക് അഭിനന്ദന പ്രവാഹം

പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി സാൻവിക. വാട്ടർ ബോട്ടിൽ എറിഞ്ഞ് ധീരമായി നേരിട്ടു. തെരുവുനായ...

Read More >>
അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച്  'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

Jul 16, 2026 07:34 PM

അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച് 'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

പാനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറോടിച്ചു. വാഹനം നൽകിയ അമ്മക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസ്. ഒരു ലക്ഷം രൂപ വരെ പിഴ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ  നൽകി

Jul 16, 2026 04:51 PM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പയ്യന്നൂർ എരത്തെ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണക്കേസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാൾ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
adimage
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

Jul 16, 2026 03:24 PM

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ': ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 4000 പേർ അണിനിരക്കുന്ന മഹാറാലി

ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 4000 പേർ പങ്കെടുക്കുന്ന...

Read More >>
വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

Jul 16, 2026 03:00 PM

വ്യാപാരികളേ ജാഗ്രതൈ ; ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.

ചമ്പാട് കീർത്തി സ്റ്റോറിൽ പട്ടാപ്പകൽ കവർച്ച. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് വ്യാപാരിയുടെ 2500 രൂപ തട്ടിയെടുത്തു. പാനൂർ പോലീസ് അന്വേഷണം...

Read More >>
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

Jul 16, 2026 02:20 PM

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. സെപ്റ്റംബർ 26ന്...

Read More >>
adimage
Top Stories

News Roundup

GCC News

adimage