(www.panoornews.in)പൊയിലൂർ മുത്തപ്പൻ മടപ്പുര തിറ മഹോത്സവത്തിന് ഭക്തി നിർഭര തുടക്കം. 6 മുതൽ 11 വരെയാണ് മഹോത്സവം നടക്കുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്നലെ പാലേൻ്റെ കീഴിൽ കലശം നടന്നു. ഇന്ന് രാവിലെ ഗണപതി ഹോമം ശുദ്ധികലശം എന്നിവയും 10 മണിക്ക് കൊടി യേറ്റവും നടന്നു. മടപ്പുര പ്രസിഡൻറ് എൻ രാഘവൻ കൊടിയുയർത്തി. വൈകുന്നേരം 5 മണിക്ക് പയംകുറ്റിയും 7 മണിക്ക് സാംസ്‌കാരിക സമ്മേളനവും നടക്കും. സാംസ്ക്‌രിക സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്യാം മോഹനൻ പ്രഭാഷണം നടത്തും.
രാത്രി 8 മണിക്ക് അമൃതകല പത്തനംതിട്ട അവതരിപ്പിക്കുന്ന ശിവനേരിയിലെ സിംഹഗർജനം എന്ന നാടകം നടക്കും. 8ന് വൈകുന്നേരം 5 മണിക്ക് പയംകുറ്റി, 8 മണിക്ക് ഫ്ലവേഴ്‌സ് ടോപ് സിംഗർ സാഗരിക നയിക്കുന്ന ഗാനമേള, 9ന് രാവിലെ 10 മണിക്ക് കഴകം തുറക്കൽ, വൈകുന്നേരം 5 മണിക്ക് പയംകുറ്റി, 6 മണിക്ക് പുത്തലത്ത് ഭഗവതി ക്ഷേത്ര ത്തിൽ തമ്പുരാട്ടി വെള്ളാട്ടം, 7 മണിക്ക് ദൈവത്തെ മലയിറക്കൽ, 7.30 ന് മടയ നൃത്തം, മുത്തപ്പൻ വെള്ളാട്ടം, 8 മണിക്ക് കണ്ണൂർ ഹരിശ്രീ ഫോക്ക് മെഗാ ഷോ, നാട്ടറിവ് പാട്ടുകൾ എന്നിവ നടക്കും.



10 ന് ഉച്ചയ്ക്ക് 1-30 ന് തിരുവായുധം എഴുന്നള്ളത്ത്, 2.30 ന് ഉച്ചകലശം, 5 മണിക്ക് പോതി ഭഗവതി വെള്ളാട്ടം, 6 മണി മുത്തപ്പൻ വെള്ളാട്ടം, 8 മണിഎണ്ണവെക്കൽ, 10 മണി തുവ്വക്കാരി തെയ്യം, 10 മണി കലശം അടിയറ വരവ് എന്നിവ നടക്കും. കലശവും അടിയറ യും 12 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരും. 11 ന് പുലർച്ചെ തുവ്വക്കാരി തെയ്യം, മുടി പറി ക്കൽ, 3 മണി കളിയാംപാട്ട് അന്തിവേല, 4 മണി പോതി ഭഗവതി തെയ്യം, തമ്പുരാട്ടി വെ ള്ളാട്ടം, രാവിലെ 9 മണി തിരുവപ്പന, 10 മണി അരി ചാർത്തൽ, 12 മണി താലപ്പൊലി തെ യ്യം, 1 മണി കുട്ടികൾക്ക് ചോറൂൺ, 2 മണി തുലാഭാരം, 4 മണി പള്ളിവേട്ട, 7 മണി കളിയാം വെള്ളി, 8 മണിക്ക് കൊടിയിറക്കം എന്നിവ നടക്കും.ഉത്സവ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ് . ക്ഷേത്രം പ്രസിഡണ്ട് എൻരാഘവൻ,സെക്രട്ടറി വി.പി സുരേന്ദ്രൻ, ട്രഷറർ പ്രമോദ് പൊയിലൂർ, ആഘോഷ കമ്മിറ്റി ചെയർമാൻ എ. കെ. ഭാസ്കരൻ, കൺവീനർ അർജ്ജുൻ വാസുദേവ്, ഓട്ടാണി പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.
Content Highlight: The ancient and famous Poilur Muthappan Madappura Thira festival begins with devotion















































