കണ്ണൂർ: (www.panoornews.in)പള്ളിക്കുന്നിൽ കെ എസ് ആർ ടി സി ബസും സ്കൂട്ടർ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിന് സമീപം വടക്കേ ഭഗവതി ക്ഷേത്രത്തിനടുത്ത വെങ്ങര ഹൗസിൽ സജീന്ദ്രൻ - രജിത ദമ്പതികളുടെ മകൻ ഷിജിൽ (23) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 4.45ഓടെ പള്ളിക്കുന്ന് ടിവിഎസ് ഷോറൂമിന് മുന്നിലാണ് അപകടം നടന്നത്.അപകടത്തിൽ രണ്ട് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇവരെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Youth dies in collision between KSRTC bus and scooter in Pallikunnu, Kannur











































