പാനൂർ:(www.panoornews.in) കട്ടപ്പനയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തിൽ രാസലഹരിക്ക ടത്ത് സംഘത്തിലെ പ്രധാനിയായ ആർഎസ്എസ്-ബിജെ പി പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേരെ ബംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തു.
പള്ളൂരിലെ സി പി എം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബു കൊലക്കേസ് പ്രതി ആർഎസ്എസ് പ്രവർത്തകൻ പാനൂർ പുത്തൂർ കെസി മുക്ക് മീത്തലെപ്പറമ്പത്ത് സൗപർണികയിൽ അരുൺ ഭാസ്കർ(30), ഇയാളുടെ സംഘത്തിൽപ്പെട്ട കോഴിക്കോട് കൊയിലാണ്ടി തുയ്യാടൻകണ്ടി ജോജിറാം ജയറാം(35), കർണാടക സ്വദേശി ഭീമപ്പ എസ് ഹൊസമാനി(52) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്.
ജൂലൈ 15ന് ബംഗളുരുവിൽനിന്ന് വിൽപ്പനക്ക് കട്ടപ്പനയിലെത്തിച്ച 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കൊയിലാണ്ടി ഷാലീന ഹൗസ് ഫാരിസ് മുഹ മ്മദിനെ(31) അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളിൽനിന്നാണ് അരുൺ ഭാസ്കർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്
3 people, including RSS worker from Panur, accused in Kannipoyil Babu murder case, arrested in MDMA seizure incident











































.jpeg)