ചൊക്ലി: (www.panoornews.in)ചൊക്ലി ബി.ആർ.സിയും, ചോതാവൂർ ഹയർ സെക്കൻ്ററി സ്‌കൂളും ചേർന്ന് വിദ്യാലയ പ്രൊജക്റ്റിൻ്റെ ഭാഗമായി കുളം ശുചീകരിച്ചു. ജില്ലാ പഞ്ചായത്തംഗം പി.പ്രസന്ന ഉദ്ഘാടനം ചെയ്തു.ഭൂഗർഭജലം ക്രിട്ടിക്കൽ സ്റ്റേജിലോ..? എന്നതാണ് വിദ്യാർത്ഥികളുടെ പ്രൊജക്റ്റ്..
പന്ന്യന്നൂർ പഞ്ചായത്തിലെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ കണ്ടെത്തി അവിടെയുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിച്ച്, നിലനിർത്തുക വഴി കിണറുകളിൽ വേനൽക്കാലത്തും ജലം നിലനിർത്താൻ കഴിയുകയാണ് ലക്ഷ്യം.
ജില്ലാപഞ്ചായത്ത് അംഗം പി പ്രസന്ന ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് അംഗം ജസീല അധ്യക്ഷയായി.പദ്ധതി കോർഡിനേറ്റർ ജിതിൻ സന്ദേശ് സ്വാഗതവും,വി.ശിവതേജ നന്ദിയും പറഞ്ഞു. സ്റ്റുഡന്റ് കോഡിനേറ്റർ അധ്യാപകരായ സി.പി മഞ്ജു, സച്ചിൻ ദിനേശ് ,
സാരംഗ്, അക്ഷയ് ദിനേശ്, എസ്.അനഘ്, വിദ്യാർത്ഥികളായ ആരാധ്യ കെ, ആരാധ്യ വി കെ, തനിഷ്‌ക് കെ പി, ശ്രീദേവ് പി എൻ കുളം ഉടമ രഞ്ജിത്ത് പി, ക്ലബ് ഭാരവാഹി സനീഷ് പി, ബിജു പി എന്നിവർ നേതൃത്വം നൽകി.

പ്രദേശത്തെ കുളങ്ങളും തോടുകളും പുനരുജീവിപ്പിക്കുന്നത് കൂടാതെ, കുടിവെള്ള പ്രശ്നം പരിഹരിക്കാനായി കൃത്രിമ കിണർ റീചാർജിങ് പദ്ധതി അംഗനവാടി മുതൽ ഹൈസെക്കന്ററി സ്കൂൾ വരെയും, പഞ്ചായത്തിലെ ആശുപത്രി, വ്യവസായ സ്ഥാപനങ്ങൾ ,വീടുകൾ എന്നിവിടങ്ങളിൽ നടപ്പിലാക്കിയാൽ ജലക്ഷാമം പരിഹരിക്കാം എന്ന് പ്രോജെക്ടിലൂടെ കണ്ടെത്താൻ സാധിച്ചതായി കോർഡിനേറ്റർ ജിതിൻ സന്ദേശ് പറഞ്ഞു. അതിനായി ഭൂജല വകുപ്പിന്റെ സഹായം തേടാൻ പഞ്ചായത്തിൽ അറിയിച്ചു. സ്കൂളിൽ കൃത്രീമ ജല റീചാർജ് സ്ഥാപിക്കാനും തീരുമാനിച്ചു.
Is groundwater at a critical stage?; Chokli BRC and Chambad Chotavoor Higher Secondary School with separate school projects













































.jpeg)