അങ്കമാലിയിൽ 21 വയസ്സുള്ള യുവതി ജീവനൊടുക്കിയ സംഭവം ; ആൺസുഹൃത്തിനെതിരെ പരാതിയുമായി കുടുംബം

അങ്കമാലിയിൽ 21 വയസ്സുള്ള യുവതി ജീവനൊടുക്കിയ സംഭവം ;  ആൺസുഹൃത്തിനെതിരെ പരാതിയുമായി കുടുംബം
Jan 26, 2026 11:38 AM | By Rajina Sandeep

(www.panoornews.in)അങ്കമാലിയിൽ 21 വയസ്സുള്ള യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്. യുവാവിന്റെ കടുത്ത മാനസിക പീഡനമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി.


എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ യുവാവിനെതിരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും തന്നെ സംശയിക്കുന്ന ആണ്‍സുഹൃത്തിനെ കുറിച്ച് ജിനിയ കൂട്ടുകാരിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു.


അടുത്ത കൂട്ടുകാരോട് ഫോണില്‍ സംസാരിക്കുന്നതിന്‍റെ പേരില്‍ പോലും ആണ്‍സുഹൃത്തില്‍ നിന്ന് ശകാരമേല്‍ക്കേണ്ടി വന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജിനിയ കൂട്ടുകാരിയുമായി നടത്തിയ ആശയ വിനിമയങ്ങളെല്ലാം.


'ഒരു കോള് പോലും ബിസിയാകാൻ പാടില്ല, ബിസി ആയാൽ ഞാൻ കാമുകനെ വിളിക്കുകയാണ് എന്ന് പറയും, എനിക്ക് മടുത്തെടീ. ആ കിടന്നുറങ്ങനതാണ് ഞാൻ, അതിന്‍റെ ബാക്കിൽ ഒരു മനുഷ്യനെ പോലെ കാണുന്നു എന്നാണ് പറയുന്നത്. അത് ശരിക്കും ഒരു മനുഷ്യനെപ്പോലെ തോന്നിക്കണോടീ. ഇവൻ വന്ന ശേഷം എന്‍റെ ലൈഫിൽ ഒറ്റ ഫ്രണ്ട്സ് ഇല്ല, ഗേൾസ് പോലുമില്ല'-എന്നാണ് ജിനിയ തന്‍റെ കൂട്ടുകാരിക്ക് അയച്ച ഓഡിയോ സന്ദേശം.


അങ്കമാലിയിലെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായിരുന്ന ജിനിയ ജോസ് എന്ന ഇരുപത്തിയൊന്നുകാരിയെ ഈ മാസം ഏഴാം തീയതിയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ആണ്‍സുഹൃത്തില്‍ നിന്ന് മാനസിക പീഡനത്തിനു പുറമേ ജിനിയയ്ക്ക് ശാരീരിക ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.


ജിനിയ ജോലി ചെയ്യുന്ന ലാബില്‍ ചെന്നുപോലും ആണ്‍സുഹൃത്ത് മര്‍ദിച്ചിട്ടുണ്ടെന്ന കാര്യം കുടുംബം അറിഞ്ഞത് ജിനിയയുടെ മരണത്തിനു ശേഷം മാത്രമാണ്. രാവിലെ സന്തോഷത്തോടെയാണ് മകൾ വീട്ടിൽ നിന്നും ജോലിക്ക് പോയതെന്നും വല്ലവരുടേയും മർദ്ദനം വാങ്ങി എന്‍റെ കുഞ്ഞിന് മരിക്കേണ്ടി വന്നുവെന്നും ജിനിയയുടെ അമ്മ പറയുന്നു.


മോളെ ആരാണ് തല്ലിയത്, എന്താനാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് അറിയണം. അതിനാണ് പൊലീസിൽ പരാതി നൽകിയതെന്ന് ജിനിയയുടെ പിതാവ് ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്റെ മോൾ ആരെയും ചീത്ത പറയുകയോ, വഴക്കുണ്ടാക്കുകയോ ചെയ്യുന്ന ആളല്ല. പിന്നെ എന്തുകൊണ്ടാണ് ജോലി ചെയ്യുന്ന സ്ഥലത്ത് ചെന്ന് ഒരാൾ ആക്രമിച്ചതെന്ന് അറിയണം- പിതാവ് പറയുന്നു.

21-year-old woman commits suicide in Angamaly; Family files complaint against boyfriend

Next TV

Related Stories
മുൻ കാമുകന്റെ ഭാര്യയായ ഡോക്ടറിൽ ' എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു ; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

Jan 26, 2026 02:17 PM

മുൻ കാമുകന്റെ ഭാര്യയായ ഡോക്ടറിൽ ' എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു ; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

മുൻ കാമുകന്റെ ഭാര്യയായ ഡോക്ടറിൽ ' എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു ; യുവതിയടക്കം നാലുപേർ...

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം;  രണ്ട് പേർക്ക് ദാരുണാന്ത്യം

Jan 26, 2026 01:39 PM

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക്...

Read More >>
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയിലായി

Jan 26, 2026 01:36 PM

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയിലായി

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍...

Read More >>
ചാരായ കേസ് പ്രതിയെ  ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

Jan 26, 2026 01:33 PM

ചാരായ കേസ് പ്രതിയെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ചാരായ കേസ് പ്രതിയെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായി...

Read More >>
കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു, എടുക്കാൻ ഇറങ്ങിയ പതിനാറുകാരൻ മരിച്ചു

Jan 26, 2026 01:12 PM

കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു, എടുക്കാൻ ഇറങ്ങിയ പതിനാറുകാരൻ മരിച്ചു

കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണു, എടുക്കാൻ ഇറങ്ങിയ പതിനാറുകാരൻ...

Read More >>
കണ്ണൂർ ഗവ. ആയുർവേദ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസർ ഒഴിവ്

Jan 26, 2026 12:53 PM

കണ്ണൂർ ഗവ. ആയുർവേദ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസർ ഒഴിവ്

കണ്ണൂർ ഗവ. ആയുർവേദ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസർ...

Read More >>
Top Stories










News Roundup