(www.panoornews.in)നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍.പൂവത്തെ പൂക്കോത്ത് കിയക്കന്‍ വളപ്പില്‍ വീട്ടില്‍ പി.കെ.വി.മുസ്തഫ(63)യെ യാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ ഇന്നലെ ഉച്ചക്ക് 1.10 ന് എളമ്പേരം പാറയില്‍ വെച്ച് പിടികൂടിയത്.10 പേക്കറ്റ് കൂള്‍ലിപ് ഫില്‍റ്റര്‍ ടുബാക്കോ, 6 പേക്കറ്റ് ഹാന്‍സും പിടിച്ചെടുത്തു.
എളമ്പേരം പാറ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം വെച്ച് തളിപ്പറമ്പ് കായക്കൂല്‍ റോഡിലെ അബ്ദുള്‍ റഹ്മാന്‍ കുട്ടിപ്പൊയില്‍(58)നെ 6 പാക്കറ്റ് കൂള്‍ലിപ്, ഒന്‍പത് പാക്കറ്റ് ഹാന്‍സ് എന്നിവ സഹിതം പിടികൂടി.

എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരും പോലീസ്സംഘത്തില്‍ ഉണ്ടായിരുന്നു.
Two arrested with banned tobacco products











































.jpeg)