(www.panoornews.in) 184 -ഓളം രാജ്യങ്ങളുടെ പതാകയും ലോഗോയും കണ്ടാൽ അതേത് രാജ്യത്തിൻ്റേതാണെന്ന് ഒറ്റ ശ്വാസത്തിൽ മറുപടി പറയുന്ന മുഹമ്മദ് സമാനെ ആദരിച്ചു.
ചമ്പാട് താര ജംഗ്ഷനിലെ നാസ് വില്ലയിൽ നിയാസ് - തനൂജ ദമ്പതികളുടെ ഭിന്നശേഷിക്കാരനായ മകൻ മുഹമ്മദ് സമാനെയാണ് പാനൂർ മേഖല ചമ്പാട് താര ജംഗ്ഷൻ എസ് കെ.എസ് എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.
വിമാനങ്ങൾ, വാഹനങ്ങൾ, പ്രൊഡക്ടുകൾ തുടങ്ങിയവയുടെ ലോഗോ കാണിച്ചാൽ ഏതാണെന്ന് വ്യക്തമായ മറുപടി നൊടിയിടയിൽ കിട്ടും. രാജ്യങ്ങളുടെ പേര് പറഞ്ഞാൽ അതിൻ്റെ തലസ്ഥാനം ഏതാണെന്നും കൃത്യമായി പറയുന്ന സമാൻ എല്ലാവരെയും അൽഭുതപ്പെടുത്തുകയാണ്.

മുസ്ലിംലീഗ് ദേശീയ ഉപാധ്യക്ഷനും സുപ്രഭാതം ദിനപത്രം വൈസ് ചെയർമാനും ഖത്തർ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മനേജിംങ്ങ് ഡയറക്ടറുമായ കെ. സൈനുൽ ആബിദീൻ സഫാരി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുള്ള , കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ എന്നിവർ ചേർന്ന് ക്യാഷ് അവാർഡ് നൽകി മുഹമ്മദ് സമാനെ ആദരിച്ചു. റഹീം ചമ്പാട് അദ്ധ്യക്ഷത വഹിച്ചു. അടിയോട്ടിൽ അമ്മദ്, സമീർ പറമ്പത്ത്, കെ.കുഞ്ഞിമൂസ
റിയാസ് നെച്ചോളി, എൻ പി മുനീർ, ജാഫർ ചമ്പാട്, എം.പി അഷ്റഫ്, മഞ്ചൂർ പാനൂർ, ആഷിഖ് പുഴക്കോൾ,നിയാസ് നാസ് വില്ല, ഹംദി കോറോത്ത് എന്നിവർ പ്രസംഗിച്ചു
പി.പി റഫ്നാസ് സ്വാഗതവും സി എം റൈസൽ നന്ദിയും പറഞ്ഞു.
Champate's 'Athbhuta Balan' Muhammed Zaman honored by SKSSF; Zainul Abid and other prominent personalities presented cash award













































.jpeg)