(www.panoornews.in)പ്രണയനൈരാശ്യത്തെത്തുടർന്ന് ഹോട്ടൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കണ്ണൂർ സ്വദേശിയായ യുവാവിനെ സാഹസികമായി രക്ഷിച്ച് നടക്കാവ് പൊലീസ്. കോഴിക്കോട് കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിലെ മൂന്നാം നിലയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രണയനൈരാശ്യത്തെത്തുടർന്ന് യുവാവ് ഹോട്ടൽ മുറിയിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ നടക്കാവ് പൊലീസ് സംഘം സ്ഥലത്തെത്തി. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സ്ഥിതി ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയും തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനെ താഴെയിറക്കി രക്ഷപ്പെടുത്തുകയുമായിരുന്നു.
സിനിമാക്കഥയെ വെല്ലുന്ന റിയൽ ലൈഫ് സ്റ്റോറിയാണ് കഴിഞ്ഞ വെള്ളിയാഴ്ച നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്നത്. 'കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കാണാനില്ല. ടവർ ലൊക്കേഷൻ കോഴിക്കോട് നടക്കാവ് സ്റ്റേഷൻ പരിധിയിലാണ്. ഫോട്ടോ, ഫോൺനമ്പർ, ടവർ ലൊക്കേഷൻ എന്നിവ അയക്കാം' വെള്ളിയാഴ്ച രാത്രി നടക്കാവ് സ്റ്റേഷനിലെ എഎസ്ഐ പി. സുനീഷിന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കൊടുവിലാണ് യുവാവിനെ പൊലീസ് രക്ഷിച്ചത്
Police broke down the door and entered; Nadakkavu police foiled a suicide attempt by a Koothparamba native in a hotel room













































.jpeg)